CinemaMollywoodLatest NewsKeralaNewsEntertainmentMovie Gossips

ആ സമയത്ത് അഭിനേതാക്കളുടെ മനസില്‍ എന്താകുമെന്ന് ആളുകൾക്ക് സംശയം തോന്നിയേക്കാം: സ്വാസിക

കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് സ്വാസിക. യുവതാരം റോഷന്‍, സ്വാസിക എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘ചതുരം’ എന്ന ചിത്രം സെപ്റ്റംബർ 16 നാണ് തീയേറ്ററുകളിൽ എത്തുന്നത്. സിദ്ധാര്‍ത്ഥ് ഭരതന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിലെ ഇന്റിമേറ്റ് സീനുകളില്‍ അഭിനയിച്ചതിനെ തുടർന്ന്, സ്വാസികയ്‌ക്കെതിരെ ശക്തമായ സൈബര്‍ ആക്രമണമാണ് ഉയർന്നത്.

ഇപ്പോള്‍ ഇതാ ഇന്റിമേറ്റ് സീനുകള്‍ അഭിനയിക്കുന്നതിനെക്കുറിച്ച് തുറന്നു പറയുകയാണ് സ്വാസിക. പ്രണയിതാവിനെ ചുംബിക്കുന്നത് പോലെയല്ല ഇന്റിമേറ്റ് സീനുകളില്‍ അഭിനയിക്കുന്നതെന്ന് സ്വാസിക പറഞ്ഞു. ഇന്റിമേറ്റ് സീനുകളെ കുറിച്ച് ചിന്തിക്കുമ്പോള്‍ മിക്കവര്‍ക്കും ഇത്തരം രംഗങ്ങള്‍ എങ്ങനെ ചിത്രീകരിക്കുന്നുവെന്നും അപ്പോള്‍, അഭിനേതാക്കളുടെ മനസില്‍ എന്താകുമെന്ന് സംശയം തോന്നിയേക്കാമെന്നും സ്വാസിക പറഞ്ഞു.

സ്വാസികയുടെ വാക്കുകൾ ഇങ്ങനെ;

നാല്‌ വോട്ടിന് വേണ്ടി മത മേലാളർക്കു മുന്നിൽ മുട്ടിടിച്ച് നിലപാടുകൾക്ക് യൂ ടേൺ കൊടുക്കുന്ന ഊള സർക്കാർ: ജസ്ല മാടശ്ശേരി

‘ഇന്റിമേറ്റ് സീനുകളില്‍ അഭിനയിക്കുമ്പോള്‍ അഭിനേതാക്കളുടെ മനസിലൂടെ കടന്നുപോകുന്ന ചില കാര്യങ്ങളുണ്ട്. ആ സമയം അഭിനേതാക്കളുടെ ചിന്തകള്‍ പലതായിരിക്കും. ഭാവങ്ങളും ഡയലോഗുകളും ശ്രദ്ധിക്കണം. ലൈറ്റ് നഷ്ടപ്പെടാതെ സഹതാരത്തെ തടയാതെ അഭിനയിക്കണം. ഛായാഗ്രാഹകന്‍ നിര്‍ദ്ദേശിക്കുന്ന സ്ഥാനം നിലനിര്‍ത്തണം. നില്‍ക്കുന്ന ദിശ പോലും ശ്രദ്ധിക്കണം. ഒരു ഇന്റിമേറ്റ് രംഗം ചിത്രീകരിക്കാന്‍ ക്യാമറ ട്രിക്ക് ആവശ്യമില്ല എന്നത് ശരിയാണ്. എന്നാല്‍, അഭിനേതാക്കള്‍ക്കിടയില്‍ അത്തരം വികാരങ്ങള്‍ ഒന്നും ഉണ്ടാകില്ല.’

‘മറ്റേത് സീനുകളും ചിത്രീകരിക്കുന്നത് പോലെ ഇത്തരം സീനുകള്‍ക്കും 10, 20 ആളുകള്‍ ചുറ്റുമുണ്ടാകും. സംവിധായകന്‍, ഛായാഗ്രാഹകന്‍, ക്യാമറ ഓപ്പറേറ്റര്‍മാര്‍, മേക്കപ്പ് മാന്‍, ലൈറ്റ് ബോയ്സ്, തുടങ്ങി നിരവധി പേരുടെ സാന്നിധ്യത്തിലാകും ഇന്റിമേറ്റ് സീനുകള്‍ ചിത്രീകരിക്കുക. ഇത്തരം സീനുകളില്‍ അഭിനയിക്കുന്ന സ്ത്രീകളെ വിലക്കുക എന്നത് ഇപ്പോള്‍ മാറി വരുന്നുണ്ട്. എന്നാല്‍ ഇനിയും ഏറെ ദൂരം മുന്നോട്ട് പോകാനുണ്ട്. സ്വാസിക കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button