
തൃശൂര്‍ : വീട്ടിലെ കോണിപ്പടിയിൽ നിന്നും വീണ രണ്ട് വയസുകാരന് ദാരുണാന്ത്യം. പൂച്ചട്ടി ശിവഗിരി നഗറിലെ അയനിക്കുന്നൻ വീട്ടിൽ പ്രതീഷ് – വിനീത ദമ്പതിയുടെ മകൻ ശ്രീദേവൻ (2) ആണ് മരിച്ചത്.
വീടിന്‍റെ ഒന്നാം നിലയിലെ കോണിപ്പടിയിൽ നിന്നും കുട്ടി താഴേക്ക് വീഴുകയായിരുന്നു. ചൊവ്വാഴ്ചയാണ് അപകടം ഉണ്ടായത്. ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ശ്രീദേവന്‍.
Post Your Comments