
വിഴിഞ്ഞം: മുലപ്പാൽ കുടിച്ച് ഉറങ്ങാൻ കിടന്ന രണ്ട് വയസുകാരൻ മരിച്ചു. വിഴിഞ്ഞം തുലവിള കുഞ്ച് വീട് പുരയിടത്തിൽ ഷാലറ്റിന്റെയും സുബാഷിന്റെയും ഏകമകൻ റയാൻ (രണ്ട്) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. രാവിലെ പത്തോടെ പാൽ കുടിച്ച് ഉറങ്ങാൻ കിടന്ന റയാൻ, ഏറെ സമയം കഴിഞ്ഞും ഉണരാതെ വന്നതോടെ ഉണർത്താൻ ശ്രമിച്ചപ്പോഴാണ് കുഞ്ഞ് അബോധാവസ്ഥയിലാണെന്ന് തിരിച്ചറിഞ്ഞത്.
Read Also : വിദേശത്തേക്ക് കടക്കാൻ സാധ്യത: മെഹ്നുവിന് എതിരെ ലുക്ക് ഔട്ട് നോട്ടീസ്
കുട്ടിയുടെ മാതാവിന്റെ നിലവിളി കേട്ട നാട്ടുകാർ കുഞ്ഞിനെ വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ എത്തിക്കുന്നതിനിടയിൽ മരണമടയുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ആശുപത്രി അധികൃതരുടെ നിർദ്ദേശപ്രകാരം കേസെടുത്ത വിഴിഞ്ഞം പൊലീസ് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments