ErnakulamLatest NewsKeralaNattuvarthaNews

കൊച്ചി നെഹ്‌റു പാര്‍ക്കിന് സമീപം രണ്ടുവയസ്സുകാരനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: കൊച്ചിയില്‍ രണ്ടുവയസ്സുകാരനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഫോര്‍ട്ട് കൊച്ചി നെഹ്‌റു പാര്‍ക്കിന് സമീപപം വെള്ളിയാഴ്ച ഉച്ചയോടെയാണ് കുട്ടിയെ കണ്ടെത്തിയത്. മണിക്കൂറുകളോളം മാതാപിതാക്കളെ കാണാനില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ട നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി സമീപ പ്രദേശങ്ങളിൽ അന്വേഷണം നടത്തുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. എന്നാൽ കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്തന്‍ സാധിച്ചില്ല.

കുട്ടിയെ കണ്ടെത്തുമ്പോള്‍ ഒരു പാക്കറ്റ് ബിസ്‌ക്കറ്റ് മാത്രമാണ് കൈയിലുണ്ടായിരുന്നത്. ഭക്ഷണം എന്ന വാക്ക് മാത്രമാണ് കുട്ടി മലയാളത്തില്‍ പറയുന്നത്. പിന്നീട് ഭാഷാ സഹായിയെ എത്തിച്ച് കുട്ടി സംസാരിക്കുന്നത് അസമീസാണെന്നും കുഞ്ഞിന്റെ പേര് രാഹുല്‍ എന്നാണെന്നും തിരിച്ചറിഞ്ഞു. അമ്മയുടെ പേര് പ്രിയങ്ക എന്നാണെന്നും കുട്ടി പറഞ്ഞു.

പ്രണയം നിരസിച്ച യുവാവിന് നേരെ യുവതിയുടെ ആസിഡ് ആക്രമണം: യുവാവിന്റെ കാഴ്ച നഷ്ടപ്പെട്ടു

അതേസമയം, വൈദ്യപരിശോധയില്‍ ആരോഗ്യപ്രശ്നങ്ങളോ ബുദ്ധിമുട്ടുകളോ ഇല്ലെന്ന് വ്യക്തമായതോടെ കുട്ടിയെ കളമശ്ശേരിയിലെ ബാല കേന്ദ്രത്തിലേക്ക് കൈമാറി. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button