Latest NewsKeralaNews

സംസ്ഥാനത്തെ യൂണിവേഴ്‌സിറ്റികള്‍ മോശം, വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിനായി മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് പോകുന്നു

കേരളത്തിലെ സര്‍വകലാശാലകള്‍ മോശമാണെന്ന് മുന്‍ ഗവര്‍ണര്‍ പി.സദാശിവവും പറഞ്ഞിരുന്നുവെന്ന് ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല തകര്‍ച്ചയിലായെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നത് അതുകൊണ്ടാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യത്തില്‍ പല വിദ്യാര്‍ത്ഥികളും ആശങ്ക തന്നോട് തന്നെ പറഞ്ഞുവെന്നും ഗവര്‍ണര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

Read Also: കിണർ പൂർണമായും ഭൂമിക്ക് അടിയിലേക്ക് താഴ്ന്നു, വെള്ളം പതഞ്ഞുപൊങ്ങി: വീട്ടുകാർ അമ്പരപ്പിൽ

കേരളത്തിലെ സര്‍വകലാശാലകള്‍ മോശമാണെന്ന് മുന്‍ ഗവര്‍ണര്‍ പി.സദാശിവവും പറഞ്ഞിരുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ചൂണ്ടിക്കാട്ടി. സര്‍വകലാശാലകളില്‍ നടക്കുന്നത് ബന്ധു നിയമനമാണ്. പിന്നെ എങ്ങനെ കുട്ടികള്‍ ഇവിടെ പഠിക്കുമെന്നും ഗവര്‍ണര്‍ ചോദിച്ചു. എന്ത് ബില്ല് പാസാക്കിയാലും, ഗവര്‍ണര്‍ എന്ന നിലയില്‍ രാഷ്ട്രീയ നിയമനം താന്‍ അനുവദിക്കില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെ ബന്ധുക്കളെ ചില പദവികളില്‍ നിയമിക്കുന്നതിന് വേണ്ടി വൈസ് ചാന്‍സലര്‍മാരെ ഉപയോഗപ്പെടുത്തുന്ന രീതി ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. സര്‍വകലാശാലകളുടെ സ്വയംഭരണാധികാരം ചോര്‍ന്നു പോകുന്ന ഒരു നടപടികള്‍ക്കും താന്‍ ഗവര്‍ണറായിരിക്കെ അനുമതി നല്‍കുന്ന പ്രശ്‌നമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button