
ഭോപ്പാല്‍: രണ്ട് വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സ്ത്രീ അറസ്റ്റില്‍. കുട്ടിയെ നോക്കാന്‍ വന്ന രജനി ചൗധരി(30) എന്ന സ്ത്രീയാണ് അറസ്റ്റിലായത്.
മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്താണ് മർദ്ദനം നടന്നത്.
Read Also : തകിൽ വിദ്വാൻ ആർ കരുണാമൂര്‍ത്തി അന്തരിച്ചു
നാല് മാസം മുമ്പാണ് ഇവര്‍ കുട്ടിയെ നോക്കാനെത്തിയത്. അപ്പോള്‍ മുതല്‍ ഇവര്‍ കുട്ടിയെ ഉപദ്രവിക്കുന്നുണ്ടായിരുന്നെന്നാണ് വിവരം. കുട്ടിക്ക് ശാരീരിക അസ്വസ്ഥത കണ്ട് സംശയം തോന്നിയ മാതാപിതാക്കള്‍ വീട്ടിനുള്ളില്‍ ക്യാമറ വച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
ഇവര്‍ കുട്ടിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കുട്ടിയെ മര്‍ദ്ദിക്കുന്നതും മുടിയില്‍ പിടിച്ച് വലിക്കുന്നതും ദൃശ്യങ്ങളില്‍ കാണാവുന്നതാണ്.
Post Your Comments