പാലാ: ടൗണില്‍ മെയിന്‍ റോഡില്‍ നിന്നു റിവര്‍വ്യൂ റോഡിലേക്കുള്ള പ്രധാന പോക്കറ്റ് റോഡില്‍ കുഴി രൂപപ്പെട്ടു. സാമാന്യം താഴ്ചയുളള കുഴിയാണ് രൂപപ്പെട്ടിരിക്കുന്നത്.
ഇന്നലെ രാവിലെ ടൗണ്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപമുള്ള റോഡിലാണ് കുഴി കാണപ്പെട്ടത്. സമീപത്തെ വ്യാപാരികളും തൊഴിലാളികളും ഉടന്‍ തന്നെ സംഭവം നഗരസഭാ അധികൃതരെ അറിയിച്ചു.
Read Also : കുത്തബ് മിനാറിന് അവകാശ വാദമുന്നയിച്ച് ‘തോമർ രാജാവിന്റെ പിൻഗാമി’ സുപ്രീംകോടതിയിൽ
വാഹനങ്ങള്‍ ഇതില്‍ പതിച്ചാല്‍ വലിയ അപകടസാധ്യതയുള്ളതിനാല്‍ തൊഴിലാളികളും വ്യാപാരികളും വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി അധികൃതര്‍ സ്ഥലത്തെത്തും വരെ കാവല്‍ നിന്നു. തുടർന്ന്, നഗരസഭാ ജീവനക്കരെത്തി വീപ്പ സ്ഥാപിച്ച് ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിച്ചു. മുമ്പും ഈ റോഡില്‍ പല തവണ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഈ റോഡിന് അടിയിലൂടെയാണ് വലിയ ട്രെയിനേജ് കുഴലുകള്‍ പോവുന്നത്. ഈ റോഡിലൂടെ വണ്‍വേ സിസ്റ്റമാണ് നിശ്ചയിച്ചിട്ടുള്ളതെങ്കിലും അതുപാലിക്കപ്പെടാറില്ലെന്ന് വ്യാപാരികള്‍ പറയുന്നു.
ഭാരവാഹനങ്ങളുടെ ഗതാഗതം നിരോധിച്ച് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഈ നിയന്ത്രണങ്ങളൊന്നും പാലിക്കപ്പെടാറില്ല. ഭാരവാഹനങ്ങള്‍ നിരന്തരം സഞ്ചരിക്കാറുണ്ടെന്ന് സമീപത്തെ വ്യാപാരികള്‍ പറയുന്നു.
Post Your Comments