തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സമനില തെറ്റിയെന്നും അദ്ദേഹത്തിന്റേത് മോശം ഭാഷയെന്നും ആരോപിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. ‘ഗവര്‍ണറുടെ സമനില തെറ്റി. അദ്ദേഹത്തിന് എന്തോ സംഭവിച്ചിട്ടുണ്ട്. ആഗ്രഹിച്ച എന്തോ നടക്കാതെ പോയി. ആര്‍എസ്എസ് സേവകനായി ഗവര്‍ണര്‍ മാറി. സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല. ഇര്‍ഫാന്‍ ഹബീബിനെ തെരുവ് തെണ്ടിയെന്നും വിളിച്ചു’, ഇ.പി.ജയരാജന്‍ പറഞ്ഞു.
അതേസമയം, കണ്ണൂര്‍ വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രനും സര്‍ക്കാരിനുമെതിരായ തന്റെ നിലപാടില്‍ മാറ്റം വരുത്താതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഹിസ്റ്ററി കോണ്‍ഗ്രസില്‍ തന്നെ ആക്രമിക്കാന്‍ ശ്രമിച്ച ഇര്‍ഫാന്‍ ഹബീബീനെതിരെ ഇതുവരെ നടപടിയെടുത്തില്ലെന്നും, ഗൂഢാലോചന നടന്നു എന്നതിന്റെ തെളിവാണ് സര്‍ക്കാരിന്റെ മൗനമെന്നും ഗവര്‍ണര്‍ ആരോപിച്ചു.
ഭരണഘടനയന്ത്രം തകര്‍ന്നാല്‍ എന്ത് ചെയ്യണമെന്ന് തനിക്കറിയാമെന്ന് ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി. സര്‍വകലാശാല ഭേദഗതി ബില്ലില്‍ ഒപ്പിടില്ലെന്ന സൂചന ഗവര്‍ണര്‍ ആവര്‍ത്തിച്ചു. ബില്ലിന് പിന്നിലെ ലക്ഷ്യം വ്യക്തമാണ്. നേതാക്കളുടെ ബന്ധുനിയമനമാണ് ലക്ഷ്യമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments