ചങ്ങനാശേരി: ചങ്ങനാശേരി മാര്‍ക്കറ്റില്‍ കൊപ്രാക്കടയില് തീപിടിത്തം. കടയ്ക്കുള്ളില്‍ ഡ്രയറില്‍ ഉണങ്ങാനിട്ടിരുന്ന നൂറ് കിലോയിലധികം കൊപ്രാ കത്തിനശിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം. മതിച്ചിപറമ്പില്‍ ജയിംസ് ജേക്കബിന്റെ ഉടമസ്ഥതയില്‍ പുതുതായി ആരംഭിക്കാനിരുന്ന വെളിച്ചണ്ണ കടയോടു ചേര്‍ന്ന് ഉണക്കാനിട്ടിരുന്ന കൊപ്രകടയ്ക്കാണ് തീപിടിച്ചത്.
Read Also : പേരക്കുട്ടിയെ ബക്കറ്റിൽ മുക്കിക്കൊന്ന കേസിലെ പ്രതി സിപ്സി ലോഡ്ജിൽ മരിച്ച നിലയിൽ
സമീപത്തെ ഗോഡൗണിലേയ്ക്കും തീപടര്‍ന്നു. ചങ്ങനാശേരി ഫയര്‍ഫോഴ്സ് സംഘമെത്തി ഉചിതമായ സമയത്ത് തീയണച്ചതുമൂലം വന്‍ദുരന്തം ആണ് ഒഴിവായത്. ഡ്രയര്‍ പ്രവര്‍ത്തിപ്പിച്ചപ്പോള്‍ ചൂടുകൂടിയതാകാം തീ പടരാന്‍ കാരണമായതെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ പറഞ്ഞു.
കൊപ്രാക്കടയുടെ വാതില്‍ ചെറുതായതും രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. തീപിടിത്തമുണ്ടായത് മാര്‍ക്കറ്റിലെ തിരക്കുള്ള സ്ഥലമായതിനാല്‍ തിരുവല്ല, കോട്ടയം യൂണിറ്റുകളിൽ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘവും സ്ഥലത്തെത്തിയിരുന്നു. ചങ്ങനാശേരി ഫയര്‍ സ്റ്റേഷന് ഓഫീസര്‍ സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീ നിയന്ത്രണവിധേയമാക്കിയത്.
Post Your Comments