വൈറ്റില: കുണ്ടന്നൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആലപ്പുഴ സ്വദേശി റസലിന്റെ കാറാണ് കത്തിനശിച്ചത്. റസലും കുട്ടികളുമടങ്ങിയ ഏഴംഗ കുടുംബം അത്ഭുതകരമായി രക്ഷപെട്ടു. മൂവാറ്റുപുഴയില്‍ നിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന യാത്രക്കാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കുണ്ടന്നൂര്‍ പാലത്തിന് മുകളില്‍വെച്ച് തീ പിടിച്ച കാര്‍ പൂര്‍ണമായും കത്തിനശിച്ചു.
യാത്രക്കാരെല്ലാം അദ്ഭുതകരമായി രക്ഷപ്പെട്ടു. തീ പിടിക്കുന്നതിന് തൊട്ടുമുമ്പ് എല്ലാവരും വാഹനത്തിൽ നിന്നും പുറത്തിറങ്ങി. എട്ടോളം യാത്രക്കാരാണ് കാറിലുണ്ടായിരുന്നത്. ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു. അപകട കാരണം എന്താണെന്ന് വ്യക്തമല്ല. എഞ്ചിനുണ്ടായ തകരാറായിരിക്കാം കാരണം എന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ തുടര്‍ന്ന് ഏറെ നേരെ ഗതാഗതം തടസപ്പെട്ടു.
Post Your Comments