റിയാദ്: ദുബൈയിൽ നിന്ന് സൗദിയിലേക്ക് പുറപ്പെട്ട ബസിന് തീപിടിച്ചു. ദുബൈയിൽ നിന്ന് നിറയെ യാത്രക്കാരുമായി യാത്ര തിരിച്ച ബസ് ദമ്മാമിന് 300 കിലോമീറ്ററകലെ വെച്ചാണ് തീ പിടിച്ചു പൂർണമായും കത്തി നശിച്ചത്. അപകടത്തിൽ നിന്നും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. 27 പേർ മലയാളികളും 9 ഉത്തർപ്രദേശ് സ്വദേശികളും ഉൾപ്പെടെ 36 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
യാത്ര പുറപ്പെട്ട് മണിക്കൂറുകൾക്കകം ബസ് തകരാറിലാകുകയും സമീപത്തുള്ള വർക്ക് ഷോപ്പിൽ തകരാർ പരിഹരിച്ച് യാത്ര തുടരുകയായിരുന്നു. ദമ്മാം എത്തുന്നതിന് 300 കിലോമീറ്റർ അകലെവെച്ച് ബസിന്റെ പിൻവശത്തുനിന്നും ശക്തമായ ചൂട് അനുഭവപ്പെടുകയും പുക ഉയരുകയും ചെയ്തതായി യാത്രക്കാർ ഡ്രൈവറെ അറിയിച്ചു. വാഹനം നിർത്തി യാത്രക്കാർ മുഴുവൻ പുറത്തിറങ്ങി നിമിഷങ്ങൾക്കകം ബസ് പൂർണ്ണമായും കത്തിയമരുകയായിരുന്നു.
സംസഥാനത്ത് വൻ മയക്കുമരുന്ന് വേട്ട: പിടിച്ചത് വിവിധയിനം ലഹരികൾ, യുവതികൾ ഉൾപ്പെടെ ഏഴുപേർ പിടിയിൽ
ഇന്ത്യയിൽ നിന്നും പുറപ്പെട്ട് ദുബൈയിൽ 14 ദിവസത്തെ ക്വാറൻറീൻ കഴിഞ്ഞ് സൗദിയിലേക്ക് മടങ്ങിയവരായിരുന്നു ബസിലുണ്ടായിരുന്നത്. പലരുടെയും മൊബൈൽ ഫോണുകളും ലഗേജും പാസ്പോർട്ട് ഉൾപ്പടെയുള്ള രേഖകളും കത്തിനശിച്ചു.
Post Your Comments