കൊച്ചി: നിരവധി രാജ്യാന്തര പുരസ്‌ക്കാരങ്ങള്‍ വാരിക്കൂട്ടിയ ‘പാതി’ എന്ന ചിത്രത്തിന് ശേഷം ചന്ദ്രന്‍ നരീക്കോട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സ്റ്റേറ്റ് ബസ്’. സന്തോഷ് കീഴാറ്റൂരും വിജിലേഷുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. കുടുംബ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവന്നിരിക്കുകയാണ്. സെപ്റ്റംബര്‍ 23ന് ചിത്രം തീയേറ്ററുകളിലെത്തും.
സസ്‌പെന്‍സും ത്രില്ലറും ആക്ഷനും ഹാസ്യവുമൊക്കെ ഉള്‍പ്പെടുത്തിയിട്ടുള്ള ചിത്രം സ്റ്റുഡിയോ സി സിനമാസിന്റെ ബാനറില്‍ ഐബി രവീന്ദ്രനും പത്മകുമാറും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഒരു പ്രതിയുമായി രണ്ട് പോലീസുകാര്‍ സ്റ്റേറ്റ് ബസില്‍ യാത്ര ചെയ്യുമ്പോള്‍ അരങ്ങേറുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഒരിടവേളയ്ക്ക് ശേഷം പ്രശസ്ത സംഗീതജ്ഞന്‍ മോഹന്‍ സിത്താര പശ്ചാത്തല സംഗീതം ഒരുക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വിദ്യാധരന്‍ മാഷാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
വിശപ്പ് രഹിത കേരളം യാഥാര്‍ത്ഥ്യമാക്കും: മുഖ്യമന്ത്രി
ബാനര്‍- സ്റ്റുഡിയോ സി സിനിമാസ്, കഥ-തിരക്കഥ – പ്രമോദ് കൂവേരി, ഛായാഗ്രഹണം- പ്രസൂണ്‍ പ്രഭാകര്‍, ചിത്രസംയോജനം- ഡീജോ പി വര്‍ഗ്ഗീസ്, ചമയം- പീയൂഷ് പുരഷു, കലാസംവിധാനം- മധു വെള്ളാവ്, പ്രൊജക്റ്റ് ഡിസൈനര്‍- ധീരജ് ബാല, വസ്ത്രാലങ്കാരം- വിജേഷ് വിശ്വം, ടൈറ്റില്‍ ഡിസൈന്‍- ശ്രീനി പുറയ്ക്കാട്ട, വി.എഫ്.എക്‌സ്- ജയേഷ് കെ പരമേശ്വരന്‍, കളറിസ്റ്റ്- എം മഹാദേവന്‍, സബ്‌ടൈറ്റില്‍സ്- ആര്‍ നന്ദലാല്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- വിനോദ്കുമാര്‍ വിവി, ഗാനരചന- എം ഉണ്ണികൃഷ്ണന്‍, പ്രശാന്ത് പ്രസന്നന്‍, സുരേഷ് രാമന്തളി, ഗായകര്‍- വിജയ് യേശുദാസ്, വിദ്യാധരന്‍ മാസ്റ്റര്‍, ജിന്‍ഷ ഹരിദാസ്, സ്റ്റില്‍സ് – വിനോദ് പ്ലാത്തോട്ടം, പിആര്‍ഒ- പി ആര്‍ സുമേരന്‍ തുടങ്ങിയവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.
Post Your Comments