CinemaLatest NewsKeralaNewsEntertainment

“ജനതയുടെ ആത്മാവിഷ്കാരം” എന്ന് പറഞ്ഞ് കൈരളി കെട്ടി പൊക്കിയത് പേളിയുടെ ഗർഭ വാർത്ത അറിയിക്കാനല്ല; കൈരളിയ്ക്കെതിരെ വിമർശനവുമായി സന്തോഷ് കീഴാറ്റൂർ

കൈരളി ചാനലിനെതിരെ വിമർശനവുമായി മലയാളത്തിന്റെ പ്രിയ നടൻ സന്തോഷ് കീഴാറ്റൂർ. പേളി മാണിയുടെ ഗർഭവാർത്ത പങ്കുവച്ചതിന്റെ സ്‌ക്രീൻ ഷോട്ട് സഹിതമാണ് താരത്തിന്റെ പോസ്റ്റ്. ഇതാണോ കൈരളി ഇത്രയും തരംതാഴ്ന്നോ വാർത്താ ദാരിദ്ര്യം ആണോ…. ഇതെന്താ “ദിവ്യ ഗർഭമോ ” എന്നാണു സന്തോഷ് പരിഹസിക്കുന്നത്

സന്തോഷ് കീഴാറ്റൂർ പോസ്റ്റ്

അയ്യേ.. ഇതാണോ കൈരളി
ഇത്രയും തരംതാഴ്ന്നോ
വാർത്താ ദാരിദ്ര്യം ആണോ…. ഇതെന്താ “ദിവ്യ ഗർഭമോ ”
…. മറക്കരുത്
കർഷക തൊഴിലാളികളുടെയും, ബീഡി തൊഴിലാളികളുടെയും, ജനകീയ കലാകാരന്മാരുടെയും, സാധാരണക്കാരൻ്റെയും പൈസ കൊണ്ടാണ് “ജനതയുടെ ആത്മാവിഷ്കാരം” എന്ന് പറഞ്ഞ് കൈരളി കെട്ടി പൊക്കിയത്. പേളിയുടെ ഗർഭ വാർത്ത അറിയിക്കാനല്ല…..
രോഗകാലത്ത് ജീവന്മരണ പോരാട്ടം നടത്തുകയാണ് ഇവിടെ സാധാരണക്കാർ………

https://www.facebook.com/Santhoshkeezhattoorofficial/posts/1329776660692492

shortlink

Related Articles

Post Your Comments


Back to top button