KeralaLatest NewsNews

‘ഒരു നിമിഷത്തില്‍ ശൂന്യമായ അവസ്ഥ, ബര്‍മുഡയിട്ടയാള്‍ ബാഗ് കൊണ്ടുപോകുന്നത് കണ്ടു’- കവര്‍ച്ചയ്ക്ക് ഇരയായി സന്തോഷ് കീഴാറ്റൂര്‍

ട്രെയിന്‍ യാത്രയ്ക്കിടെ കവര്‍ച്ചയ്ക്ക് ഇരയായെന്ന് നടന്‍ സന്തോഷ് കീഴാറ്റൂര്‍. പണവും തിരിച്ചറിയല്‍ രേഖകളും അടങ്ങിയ ബാഗ് ആണ് മോഷണം പോയത്. എറണാകുളത്ത് നിന്നും കോഴിക്കോടേയ്ക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. 75000 രൂപ, പാസ്പോര്‍ട്ട്, പാന്‍കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, എടിഎം കാര്‍ഡ്, എഎംഎംഎ, ഫെഫ്ക മെമ്പര്‍ഷിപ്പ് കാര്‍ഡുകള്‍ എന്നിവയാണ് നഷ്ടമായത്. സന്തോഷ് കീഴാറ്റൂരിന്റെ പരാതിയില്‍ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു. ഫേസ്ബുക്കില്‍ ലൈവിലൂടെ സന്തോഷ് തന്നെയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. തുരന്തോ എക്സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം.

സെക്കന്‍ഡ് ടയര്‍ എസിയിലാണ് യാത്ര ചെയ്തത്. ബാത്ത്റൂമില്‍ പോയി തിരിച്ചുവന്ന് നോക്കുമ്‌ബോള്‍ ബെര്‍ത്തില്‍ വച്ചിരുന്ന ബാഗ് നഷ്ടമായെന്ന് നടന്‍ പറയുന്നു. ബര്‍മുഡയിട്ടയാള്‍ ബാഗ് കൊണ്ടുപോകുന്നത് കണ്ടതായി സമീപത്തെ സീറ്റിലുണ്ടായിരുന്നയാള്‍ പറഞ്ഞതായി സന്തോഷ് വ്യക്തമാക്കി. ബാഗ് കൈവശപ്പെടുത്തിയ ആള്‍ പണം എടുത്തോട്ടെയെന്നും രേഖകള്‍ തിരിച്ചു നല്‍കാന്‍ തയ്യാറാകണമെന്നും താരം പറഞ്ഞു. കോഴിക്കോട്ടേക്കാണ് പോകേണ്ടിയിരുന്നതിനാല്‍ വേറെ ബുദ്ധിമുട്ടുകള്‍ ഒന്നും നേരിടേണ്ടി വന്നില്ല. മറ്റുവല്ല സ്ഥലത്ത് വച്ചായിരുന്നു ബാഗ് നഷ്ടപ്പെട്ടിരുന്നതെങ്കില്‍ കഷ്ടപ്പെട്ട് പോയേന്നെയെന്ന് നടന്‍ പറയുന്നു. കോഴിക്കോട് എത്തിയശേഷമാണ് റെയില്‍വേ പൊലീസില്‍ പരാതി നല്‍കിയത്.

https://www.facebook.com/Santhoshkeezhattoorofficial/videos/1379744455520448/?t=0

shortlink

Related Articles

Post Your Comments

Related Articles


Back to top button