ആഗോള തലത്തിൽ ഫിൻടെക് രംഗത്ത് വൻ മുന്നേറ്റം കാഴ്ചവെച്ചിരിക്കുകയാണ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ആഗോള ഫണ്ടിംഗിന്റെ 14 ശതമാനത്തോളം നേട്ടം കൈവരിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. 2017 ജനുവരി മുതൽ 2022 ജൂലൈ വരെയുള്ള കാലയളവിൽ 2,084 ഡീലുകളിലായി 29 ബില്യൺ ഡോളറിന്റെ ഫണ്ടിംഗ് കരസ്ഥമാക്കാൻ രാജ്യത്തെ വിവിധ ഫിൻടെക് കമ്പനികൾക്ക് സാധിച്ചിട്ടുണ്ട്.
ഇന്ത്യയിൽ യൂണികോൺ പട്ടികയിൽ ഇടം നേടിയ 106 കമ്പനികളിൽ 23 എണ്ണവും ഫിൻടെക് കമ്പനികളാണ്. ഏറ്റവും കൂടുതൽ ഫിൻടെക് കമ്പനികൾ ഉള്ള രാജ്യങ്ങളുടെ പട്ടികയിൽ യുഎസിനും ചൈനയ്ക്കും തൊട്ടുപിന്നിലായി ഇന്ത്യയും ഇടം നേടിയിട്ടുണ്ട്. ആകെ 7,460 ഫിൻടെക് കമ്പനികളാണ് ഇന്ത്യയിൽ ഉള്ളത്.
Also Read: മുളപ്പിച്ച ധാന്യങ്ങള്‍ കഴിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
രാജ്യത്ത് 2008 മുതൽ ഫിൻടെക് കമ്പനികൾ ഉണ്ടെങ്കിലും കൃത്യമായ തരത്തിലുള്ള ഫണ്ടിംഗുകൾ ലഭിച്ചിരുന്നില്ല. 2015 ന് ശേഷമാണ് ഫിൻടെക് മേഖലയിൽ അതിവേഗ ഫണ്ടിംഗ് ലഭിച്ചു തുടങ്ങിയത്.
Post Your Comments