Latest NewsKeralaNews

കുറെ കണ്ടതല്ലേ, വീണാ വിജയനെതിരായ കേന്ദ്ര അന്വേഷണത്തിൽ പ്രതികരണവുമായി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനി എക്‌സാലോജിക്കിനെതിരെയുള്ള കേന്ദ്ര അന്വേഷണത്തിൽ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇപ്പോൾ ഉയർന്ന ആരോപണമെല്ലാം നേരത്തെ പറഞ്ഞ കാര്യങ്ങൾ അല്ലേയെന്നും കുറെ കണ്ടതല്ലേയെന്നും അദ്ദേഹം പ്രതികരിച്ചു.

Read Also: വീണാ വിജയന്റെ കമ്പനിക്കെതിരായ കേന്ദ്ര അന്വേഷണം, പ്രതികരിക്കാതെ ഉള്‍വലിഞ്ഞ് സിപിഎം നേതാക്കള്‍

ലോക്‌സഭ തെരഞ്ഞെടുപ്പ് വരുകയല്ലേയെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് ചോദിച്ചു. എക്‌സാലോജിക്കും കരിമണൽ കമ്പനി സിഎംആർഎല്ലും തമ്മിലുള്ള ഇടപാട് അന്വേഷിക്കണമെന്ന് കോർപ്പറേറ്റ് അഫേയർസ് മന്ത്രാലയമാണ് ഉത്തരവിട്ടത്. രജിസ്റ്റാർ ഓഫ് കമ്പനീസ് നടത്തിയ അന്വേഷണത്തിൽ എക്‌സാലോജിക്കിൽ കണ്ടെത്തിയ ക്രമക്കേടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. കെഎസ്‌ഐഡിസിയും അന്വേഷണ പരിധിയിലുണ്ട്.

എക്‌സാലോജിക്കും സിഎംആർഎല്ലുമായുള്ള ഇടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രജിസ്റ്റാർ ഓഫ് കമ്പനീസിന് നേരത്തെ പരാതി ലഭിച്ചിരുന്നു. ബംഗളൂരു രജിസ്റ്റാർ ഓഫ് കമ്പനീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ, എക്‌സാലോജിക്കിൽ പലതരത്തിലുള്ള നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നു. മുന്ന് സംസ്ഥാനങ്ങളിൽ നിന്നുള്ള ആർഒസി ഉദ്യോഗസ്ഥർക്കാണ് അന്വേഷണ ചുമതല. നാല് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം.

Read Also: കൃത്യമായി ക്ലാസില്‍ കയറണം, മാതാപിതാക്കളെ അനുസരിക്കണം: എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഉപദേശിച്ച് ഹൈക്കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button