PalakkadLatest NewsKeralaNattuvarthaNews

ചി​കി​ത്സ​യി​ലാ​യി​രു​ന്ന കു​ട്ടി​യു​ടെ ക​ഴു​ത്തി​ൽ നി​ന്നും മാ​ല മോ​ഷ്ടി​ച്ചു : പ്രതി പിടിയിൽ

സു​ൽ​ത്താ​ൻ ബ​ത്തേ​രി നാ​യി​ക്കന്മാ​ർ കു​ന്ന​ത്ത് വീ​ട്ടി​ൽ ബ​ഷീ​ർ (42) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

മ​ണ്ണാ​ർ​ക്കാ​ട്: ചി​കി​ത്സ​യി​ലാ​യി​രു​ന്ന കു​ട്ടി​യു​ടെ ക​ഴു​ത്തി​ൽ നി​ന്നും മാ​ല മോ​ഷ്ടി​ച്ച പ്ര​തി​ അ​റ​സ്റ്റി​ൽ. സു​ൽ​ത്താ​ൻ ബ​ത്തേ​രി നാ​യി​ക്കന്മാ​ർ കു​ന്ന​ത്ത് വീ​ട്ടി​ൽ ബ​ഷീ​ർ (42) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​ണ്ണാ​ർ​ക്കാ​ട് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

മ​ണ്ണാ​ർ​ക്കാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ആ​ഗ​സ്റ്റ് 19നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. മ​ണ്ണാ​ർ​ക്കാ​ട് വൈ​ശാ​ഖ് ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റാ​യ ഒ​രു വ​യ​സ് മൂ​ന്നു​മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​യു​ടെ ക​ഴു​ത്തി​ൽ നി​ന്നാ​ണ് ബ​ഷീ​ർ മാ​ല മോ​ഷ്ടി​ച്ച​ത്.

Read Also : ഡൂഗീ എസ് 89 പ്രോ വിപണിയിൽ അവതരിപ്പിച്ചു, സവിശേഷതകൾ അറിയാം

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാണ് മ​ണ്ണാ​ർ​ക്കാ​ട് പൊ​ലീ​സ് ക്രൈം ​സ്ക്വാ​ഡ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞത്. കാ​ര​കു​റു​ശി കി​ണ​റും​പ​ടി​യി​ലെ വാ​ട​ക​വീ​ട്ടി​ൽ നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

സി​ഐ കെ.​എം. പ്ര​വീ​ണ്‍​ക​മാ​ർ, എ​സ്ഐ​മാ​രാ​യ എം.​സു​നി​ൽ, ബാ​ബു​ജി, സി​പി​ഒ​മാ​രാ​യ റ​മീ​സ്, മു​ബാ​റ​ക്ക​ലി, ന​സീം, ഹ​രി​ദാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button