മണ്ണാർക്കാട്: ചികിത്സയിലായിരുന്ന കുട്ടിയുടെ കഴുത്തിൽ നിന്നും മാല മോഷ്ടിച്ച പ്രതി അറസ്റ്റിൽ. സുൽത്താൻ ബത്തേരി നായിക്കന്മാർ കുന്നത്ത് വീട്ടിൽ ബഷീർ (42) ആണ് അറസ്റ്റിലായത്. മണ്ണാർക്കാട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ ആഗസ്റ്റ് 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മണ്ണാർക്കാട് വൈശാഖ് ആശുപത്രിയിൽ അഡ്മിറ്റായ ഒരു വയസ് മൂന്നുമാസം പ്രായമുള്ള കുട്ടിയുടെ കഴുത്തിൽ നിന്നാണ് ബഷീർ മാല മോഷ്ടിച്ചത്.
Read Also : ഡൂഗീ എസ് 89 പ്രോ വിപണിയിൽ അവതരിപ്പിച്ചു, സവിശേഷതകൾ അറിയാം
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് മണ്ണാർക്കാട് പൊലീസ് ക്രൈം സ്ക്വാഡ് പ്രതിയെ തിരിച്ചറിഞ്ഞത്. കാരകുറുശി കിണറുംപടിയിലെ വാടകവീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
സിഐ കെ.എം. പ്രവീണ്കമാർ, എസ്ഐമാരായ എം.സുനിൽ, ബാബുജി, സിപിഒമാരായ റമീസ്, മുബാറക്കലി, നസീം, ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments