വാഷിംഗ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വസതിയില്‍ നിന്നും നിരവധി രേഖകള്‍ സര്‍ക്കാര്‍ പിടിച്ചെടുത്തു. എഫ്ബിഐ, സിഐഎ, നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി തുടങ്ങിയ സുരക്ഷാ ഏജന്‍സികളുടെ 300 ഓളം ഫയലുകളാണ് റെയ്ഡില്‍ സര്‍ക്കാര്‍ പിടിച്ചെടുത്തത്. രാജ്യത്തെ വിവിധ മേഖലകളെ പ്രതിബാധിക്കുന്ന നിരവധി രഹസ്യ രേഖകള്‍ ഇതില്‍ ഉള്‍പ്പെടുന്നു എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
Read Also: ആസാദ് കശ്മീർ പരാമർശത്തിൽ കെ.ടി ജലീലിനെതിരെ കേസെടുത്താൻ ഉത്തരവിട്ട് കോടതി
വര്‍ഷാരംഭം ട്രംപില്‍ നിന്നും ഇത്തരം വിവരങ്ങള്‍ അടങ്ങിയ ഫയലുകള്‍ അന്വേഷണ ഏജന്‍സികള്‍ പിടിച്ചെടുത്തിരുന്നു. എന്നാല്‍, തന്നെ മന:പൂര്‍വ്വം വേട്ടയാടാന്‍ ശ്രമിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഭരണക്ഷ പാര്‍ട്ടികള്‍ക്കെതിരെ ട്രംപ് ആരോപണം ഉന്നയിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ആയിരിക്കുമ്പോള്‍ ട്രംപ് നടത്തിയ ഇടപാടുകളുടെ നിരവധി രേഖകള്‍ വീട്ടിലേക്ക് കൊണ്ടുവരികയും സൂക്ഷിക്കുകയും ചെയ്തിരുന്നു. റെയ്ഡില്‍ പിടികൂടിയവയില്‍ ഭൂരിഭാഗവും ഇത്തരം രേഖകളാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Post Your Comments