പത്തനംതിട്ട: ആസാദ് കശ്മീർ പരാമർശത്തിൽ കെ.ടി ജലീൽ എം.എൽ.എയ്‌ക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. ആർ.എസ്.എസ് നേതാവ് അരുൺ മോഹൻ നൽകിയ ഹർജിയിലാണ് തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിട്രേറ്റ് കോടതിയുടെ നടപടി.
വിവാദ പരാമർശം അടങ്ങിയ കുറിപ്പ് ജലീൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ, നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അരുൺ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, പരാതിയിൽ പോലീസ് നടപടി സ്വീകരിച്ചില്ല. ഇതേത്തുടർന്ന് അരുൺ കോടതിയെ സമീപിക്കുകയായിരുന്നു. കെ.ടി ജലീലിനെതിരെ കേസെടുക്കാൻ ഉത്തരവിടണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം.
‘എല്ലാവരും നൂപൂർ ശർമ്മയോട് മാപ്പ് പറയാൻ ആവശ്യപ്പെട്ടു, ഞാൻ അവരെ പിന്തുണച്ചു’: രാജ് താക്കറെ
കശ്മീർ വിഷയത്തിൽ ഇന്ത്യയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി ജലീൽ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. പാക് അധിനിവേശ കശ്മീരിനെ ആസാദ് കശ്മീർ എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു ജലീലിന്റെ പോസ്റ്റ്. ആസാദ് കശ്മീർ എന്ന പ്രയോഗം പാക്കിസ്ഥാൻ ഉപയോഗിച്ചു വരുന്ന പ്രയോഗമാണ്. ഇത് പാകിസ്ഥാന്റെ നിലപാടിനോട് യോജിച്ച് പോകുന്നതാണെന്നും ആയിരുന്നു ജല്ലേലിനെതിരെ ഉയർന്ന പ്രധാന വിമർശനം. ഇതിന് പിന്നാലെ ജലീൽ പോസ്റ്റ് പിൻവലിച്ച് വിശദീകരണവുമായി എത്തിയിരുന്നു.
Post Your Comments