Latest NewsNewsIndia

ഓർഡർ ചെയ്‌ത പിസ ക്യാൻസൽ ചെയ്തു: സൊമാറ്റോയ്ക്ക് 10,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

കൃത്യസമയത്ത് ഓർഡർ എത്തിക്കാൻ കഴിയില്ലെങ്കിൽ ആ ഓർഡർ സ്വീകരിക്കാൻ പാടില്ലായിരുന്നു എന്ന് പരാതിക്കാരൻ പറയുന്നു.

ഛണ്ഡീഗഡ്: സൊമാറ്റോയ്ക്ക് 10,000 രൂപ പിഴയിട്ട് ഛണ്ഡീഗഡ് ഉപഭോക്തൃ കോടതി. പിസ ഓർഡർ ക്യാൻസൽ ചെയ്തതിനെ തുടർന്ന് ഉപഭോക്താവ് നൽകിയ പരാതിയെ തുടർന്നാണ് കോടതി നിർണ്ണായക ഉത്തരവുമായി രംഗത്തെത്തിയത്. ഉപഭോക്താവിന് ഒരു സൗജന്യ മീൽ നൽകണമെന്നും കോടതി ഉത്തരവിട്ടു.

അജയ് ശർമ എന്നയാളാണ് സൊമാറ്റോയ്ക്കെതിരെ കോടതിയെ സമീപിച്ചത്. താൻ ‘ഓൺ ടൈം ഓർ ഫ്രീ’ സൗകര്യത്തിലൂടെ ഓർഡർ ചെയ്‌ത പിസ ഓർഡർ സൊമാറ്റോ ക്യാൻസൽ ചെയ്തു എന്നായിരുന്നു ഇയാളുടെ പരാതി. രാത്രി 10.15ന് ഇയാൾ ഫുഡ് ഓർഡർ ചെയ്ത് പണം നൽകി. എന്നാൽ, 10.30ന് ഓർഡർ ക്യാൻസൽ ചെയ്ത സൊമാറ്റോ റീഫണ്ട് നൽകുകയായിരുന്നു. കൃത്യസമയത്ത് ഓർഡർ എത്തിക്കാൻ കഴിയില്ലെങ്കിൽ ആ ഓർഡർ സ്വീകരിക്കാൻ പാടില്ലായിരുന്നു എന്ന് പരാതിക്കാരൻ പറയുന്നു.

Read Also: അന്താരാഷ്ട്ര സമൂഹവുമായി ബന്ധം പുലർത്തുന്നത് ഇസ്ലാമിക ശരീഅത്ത് നിയമപ്രകാരം മാത്രം: താലിബാൻ

പക്ഷേ, ഓർഡർ സ്വീകരിച്ച സൊമാറ്റോ പിന്നീട് ക്യാൻസൽ ചെയ്തു. അതുകൊണ്ട് തന്നെ സേവനത്തിൽ ഗുരുതര വീഴ്ചയുണ്ടായി. 10 രൂപയാണ് ‘ഓൺ ടൈം ഓർ ഫ്രീ’ സൗകര്യത്തിനായി സൊമാറ്റോ അധികം ചാർജ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ കൃത്യസമയത്ത് ഓർഡർ എത്തിക്കണം എന്നും പരാതിക്കാരൻ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button