Latest NewsKeralaNews

‘എന്നെ അടിച്ച പൊലീസുകാരൊന്നും ജീവനോടെ ഇല്ല മോനേ, മക്കളേ കളിക്കരുത്, നിങ്ങള് വീട്ടില്‍ കേറില്ല’: മദ്യ ലഹരിയിൽ ഭീഷണി

രാവിലെ ലഹരി വിട്ടപ്പോൾ മാപ്പ് പറഞ്ഞ് യുവാവ്

തൃശ്ശൂര്‍: മദ്യ ലഹരിയിൽ പൊലീസ് ഉദ്യോസ്ഥർക്ക് നേരെ വധഭീഷണി മുഴക്കി മോഷ്ടാവ്. പുറത്തിറങ്ങിയാൽ പൊലീസ് ഉദ്യോഗസ്ഥരെ വധിക്കുമെന്നായിരുന്നു യുവാവിന്റെ ഭീഷണി. ‘എന്നെ അടിച്ച പൊലീസുകാരൊന്നും ജീവനോടെ ഇല്ല മോനേ’ എന്നായിരുന്നു തൃശൂർ ഈസ്റ്റ് സ്റ്റേഷനിലെ പൊലീസുകാർക്ക് നേരെ തിരുവനന്തപുരം വെള്ളറട സ്വദേശി സൈവ് പറഞ്ഞത്.

തൃശൂർ നഗരത്തിലെ ചില വീടുകളിൽ മോഷ്ടിക്കാൻ കയറിപ്പോഴാണ് ഇയാളെ പോലീസ് പിടികൂടിയത്. തൃശൂർ ജില്ലാ ആശുപ്രതിയിൽ ഇയാളുടെ വൈദ്യപരിശോധന നടത്തി. ഇവിടെ വച്ചാണ് സൈവിന്‍റെ ഭീഷണി. തിരുവനന്തപുരത്ത് അന്വേഷിച്ചാൽ താനാരാണെന്ന് നന്നായി മനസിലാകുമെന്നായിരുന്നു ഭീഷണി.

read also:വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു: 18 വയസുകാരൻ പോലീസ് പിടിയിൽ

‘എന്നെ അടിച്ച പൊലീസുകാരൊന്നും ജീവനോടെ ഇല്ല മോനേ’, സത്യമായിട്ടാണ് പറഞ്ഞത്. ആരും ജീവനോടെയില്ല. തിരുവനന്തപുരത്ത് ഒരു സ്ഥലമുണ്ട്. വിഴിഞ്ഞം സ്റ്റേഷനിലാണ്. അങ്ങോട്ട് പോയാ തിരിച്ച് വരില്ല. എത്ര പൊലീസിനെ കൊന്നിട്ടുണ്ട്. മക്കളേ സീരിയസായിട്ടാണ് പറഞ്ഞത്, മക്കളേ കളിക്കരുത്, നിങ്ങള് വീട്ടില്‍ കേറില്ല’- എന്നായിരുന്നു പ്രതിയുടെ വെല്ലുവിളി.

രാവിലെ ലഹരി വിട്ടപ്പോൾ മാപ്പ് പറഞ്ഞു യുവാവ്. പൊലീസിന് മുമ്പിൽ അനുസരണക്കാരനായ സൈവിന്‍ മദ്യ ലഹരിയിൽ പറ്റിപ്പോയതാന്നെന്ന് പറഞ്ഞ് കരഞ്ഞു. മദ്യലഹരിയില്‍ പറ്റിപ്പോയതാണ്, എനിക്കൊരാളെ കൊല്ലാനുള്ള ധൈര്യമൊന്നുമില്ലെന്ന് യുവാവ് പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു.

മോഷണശ്രമത്തിന് കേസെടുത്ത പൊലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. അതേസമയം യുവാവ് പറഞ്ഞത് പോലെ വിഴിഞ്ഞത്ത് പൊലീസുകാരനെ കൊലപ്പെടുത്തിയിട്ടില്ലെന്നും അത്തരമൊരു കേസില്ലെന്നും വിഴിഞ്ഞം പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button