ഡൽഹി: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനങ്ങള്‍ക്ക് നികുതി കൂട്ടുക, ‘മിത്രങ്ങള്‍ക്ക്’ നികുതി കുറയ്ക്കുക എന്നത് സ്യൂട്ട്-ബൂട്ട്-കൊള്ള സര്‍ക്കാരിന്റെ സ്വാഭാവിക നടപടിയാണെന്ന് രാഹുല്‍ പറഞ്ഞു. പൊതുജനങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന നികുതിയും കോര്‍പ്പറേറ്റ് നികുതിയും താരതമ്യം ചെയ്താണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്.
നികുതിക്കാര്യത്തിൽ ജനങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ചുമത്താനും കോര്‍പ്പറേറ്റുകള്‍ക്ക് കുറഞ്ഞ നികുതി ചുമത്താനുമാണ് ബി.ജെ.പി തീരുമാനിച്ചതെന്ന് രാഹുല്‍ ആരോപിച്ചു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എയെ സര്‍ക്കാരിന്റെ കാലത്തെ നികുതിഘടനയെ നിലവിലെ കണക്കുമായി താരതമ്യം ചെയ്യുന്ന കണക്ക് ട്വിറ്ററിലൂടെ പുറത്തുവിട്ടുകൊണ്ടായിരുന്നു രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയെ ലോകത്തിന് മുഴുവൻ മാതൃകാ സമൂഹമാക്കാനാണ് ആർ.എസ്.എസ് പ്രവർത്തിക്കുന്നത്: മോഹൻ ഭാഗവത്
അതേസമയം, കേന്ദ്രസർക്കാരിന്റെ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ദരിദ്രര്‍ക്ക് നല്‍കുന്ന ചെറിയ സഹായങ്ങളെ സൗജന്യങ്ങളെന്ന് രീതിയിലാണ് ബി.ജെ.പി അവതരിപ്പിക്കുന്നതെന്നും എന്നാല്‍ കോര്‍പ്പറേറ്റുകള്‍ക്ക് കുറഞ്ഞ നികുതി നിരക്ക്, എഴുതിത്തള്ളല്‍, ഇളവുകള്‍ എന്നിവയിലൂടെ ലഭിക്കുന്ന സൗജന്യങ്ങള്‍ പ്രോത്സാഹനങ്ങളെന്ന നിലയിലാണ് കാണുന്നതെന്നും ആയിരുന്നു കോൺഗ്രസിന്റെ വിമര്‍ശനം.
Post Your Comments