സമൂഹത്തെ ഉണർത്താനും ഏകീകരിക്കാനുമാണ് ആർ.എസ്.എസ് പ്രവർത്തിക്കുന്നതെന്നും അതിലൂടെ ഇന്ത്യയെ ലോകത്തിന് മുഴുവൻ മാതൃകാ സമൂഹമായി ഉയർത്താൻ കഴിയുമെന്നും ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞു. സമൂഹത്തെ സേവിക്കാൻ ജനങ്ങൾ മുന്നോട്ട് വരണമെന്നും ഭഗവത് പറഞ്ഞു.
‘സമൂഹത്തെ ഉണർത്താനും ഏകീകരിക്കാനും ഒരു ഏക അസ്തിത്വമായി കൂടുതൽ സംഘടിതമാക്കാനുമാണ് സംഘം പ്രവർത്തിക്കുന്നത്. അങ്ങനെ ഇന്ത്യക്ക് ലോകത്തിന് മുഴുവൻ മാതൃകാ സമൂഹമായി ഉയർന്നുവരാനാകും. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി വ്യക്തികൾ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ത്യാഗം ചെയ്യുകയും സംഭാവന ചെയ്യുകയും ചെയ്തു. എന്നാൽ, ഞങ്ങൾ ഒരു സമൂഹമായി വളരാൻ സമയമെടുത്തു,’ മോഹൻ ഭഗവത് പറഞ്ഞു.
ശക്തമായ മഴ: ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് യുഎഇ
രാഷ്ട്രീയ സ്വയംസേവക് സംഘ് ഡൽഹി ഘടകം അതിന്റെ പ്രവർത്തകർ നടത്തുന്ന വിവിധ ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യക്കാരുടെ അടിസ്ഥാന സ്വഭാവവും ഡി.എൻ.എയും അവർ വ്യക്തികളെപ്പോലെയല്ല സമൂഹത്തെപ്പോലെയാണ് ചിന്തിക്കുന്നതെന്നും അവരെ കൂടുതൽ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തി താൽപര്യങ്ങളെക്കുറിച്ച് ചിന്തിക്കാതെ സമൂഹത്തിന് വേണ്ടി പ്രവർത്തിക്കാൻ അദ്ദേഹം സംഘ് പ്രവർത്തകരോട് ആഹ്വാനം ചെയ്തു.
Post Your Comments