Latest NewsKeralaNews

കണ്ണൂര്‍ വി.സി പ്രവര്‍ത്തിക്കുന്നത് ഗുണ്ടയെ പോലെ, തനി പാര്‍ട്ടിക്കാരന്‍: രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ഗവര്‍ണര്‍

കണ്ണൂര്‍ വി.സി ക്രിമിനല്‍, മര്യാദയുടെ എല്ലാ പരിധികളും ലംഘിച്ചുകഴിഞ്ഞു, രണ്ട് തവണ ആക്രമിക്കാന്‍ ശ്രമിച്ചു: ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ഗവര്‍ണര്‍

ന്യൂഡല്‍ഹി: കണ്ണൂര്‍ വൈസ് ചാന്‍സലര്‍ ഗുണ്ടയെ പോലെ പെരുമാറുന്നു എന്ന ആരോപണവുമായ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂര്‍ വി.സി ക്രിമിനലാണെന്നും, വി.സി മര്യാദയുടെ എല്ലാ പരിധികളും ലംഘിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. വി.സിക്കെതിരെ നിയമപരമായാണ് താന്‍ പ്രവര്‍ത്തിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

Read Also: ‘എങ്ങോട്ട് വരണമെന്ന് പറഞ്ഞാൽ മതി’: സിബിഐയുടെ ലുക്കൗട്ട് നോട്ടീസിനോട് പ്രതികരിച്ച് മനീഷ് സിസോദിയ

രാഷ്ട്രീയക്കാരുടെ പിന്തുണയൊന്ന് കൊണ്ട് മാത്രമാണ് ഗോപിനാഥ് രവീന്ദ്രന്‍ ഇപ്പോഴും വി.സി സ്ഥാനത്ത് ഇരിക്കുന്നത് എന്നും ഗവര്‍ണര്‍ ആഞ്ഞടിച്ചു.

‘ഡല്‍ഹിയില്‍ വെച്ച് തന്നെ ആക്രമിക്കാന്‍ കണ്ണൂര്‍ വി.സി ഗൂഢാലോചന നടത്തിയിരുന്നു. ഡല്‍ഹിയില്‍ വെച്ചാണ് ഈ ഗൂഢാലോചന നടന്നത്. രണ്ട് തവണ തന്നെ ആക്രമിക്കാന്‍ ശ്രമിച്ചു. എന്നാല്‍, ഇക്കാര്യം പോലീസിനെ അറിയിക്കാന്‍ പോലും വി.സി തയ്യാറായില്ല. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രാജ് ഭവന്‍ ആവശ്യപ്പെട്ടപ്പോള്‍ പോലും അയാളത് ചെയ്തില്ല’, ഗവര്‍ണര്‍ വിമര്‍ശിച്ചു.

‘കണ്ണൂര്‍ സര്‍വകലാശാലയെ ഗോപിനാഥ് രവീന്ദ്രന്‍ നശിപ്പിച്ചു. പ്രിയ വര്‍ഗീസിന്റേത് പോലെയുളള നിരവധി നിയമനങ്ങള്‍ വി.സി നടത്തിയിട്ടുണ്ട്. അതെല്ലാം നിയമത്തിന് എതിരായിരുന്നു. അയാള്‍ ചാന്‍സലറിനെ പോലെയല്ല, പാര്‍ട്ടി കേഡറിനെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്’, ഗവര്‍ണര്‍ ആരോപിച്ചു’.

കണ്ണൂര്‍ വി.സിക്കെതിരെ നിയമപരമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും സര്‍വകലാശാലകളുടെ സുതാര്യത ഉറപ്പുവരുത്താനുള്ള നീക്കങ്ങളാണ് താന്‍ നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button