അതിജീവനത്തിൻ്റെ പാതകളിലൂടെ കടന്നു വന്ന വ്യക്തിയാണ് എച്ച്മുക്കുട്ടി. അവരുടെ എഴുത്തുകളിലൂടെയും തുറന്നു പറച്ചിലുകളിലൂടെയും എച്ച്മുക്കുട്ടി നേരിട്ട ദുരനുഭവങ്ങൾ നാം അറിഞ്ഞതാണ്. എച്മുക്കുട്ടിയുടെ നേരേ ലൈംഗികാതിക്രമം നടത്തിയ ആൾ ആര് എന്നതിനുത്തരം അവരുടെ ആത്മകഥയിൽ നിന്നും പ്രതീക്ഷിച്ചു. കൃതിയിൽ ആ വ്യക്തിയുടെ പേര് ജോസഫ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാലിപ്പോൾ സിവിക് ചന്ദ്രൻ്റെ സ്ത്രീ പീഡന വിവാദ കേസിൻ്റെ പശ്ചാത്തലത്തിൽ ജോസഫ് ആരാണ് എന്ന് തുറന്നു പറയുകയാണ് എച്മുക്കുട്ടി.
read also: സർവ്വകലാശാലകളെ സംഘപരിവാർ രാഷ്ട്രീയത്തിന്റെ മൽപിടുത്ത വേദികളാക്കാൻ അനുവദിക്കില്ല: എസ്.എഫ്.ഐ
കുറിപ്പ് പൂർണ്ണ രൂപം
‘ഇതെൻ്റെ രക്തമാണിതെൻ്റെ മാംസമാണെടുത്തുകൊള്ളുക’ എന്ന ആത്മകഥ ഡി സി ബുക്സാണ് പ്രസിദ്ധീകരിച്ചത്. ഞാൻ ഫേസ്‌ബുക്കിലാണ് കുറിപ്പുകളായി ആത്മകഥ എഴുതി അവസാനിപ്പിച്ചത്.
എൻ്റെ അധ്യാപകനായിരുന്ന, നിയമപരമായ വിവാഹമില്ലാതെ എനിക്കൊപ്പം അഞ്ചു വർഷം താമസിച്ച തമ്പി വി ജിയെ, മാമ്മോദീസപ്പേര് ആയ ‘ജോസഫ് ‘ എന്നെഴുതിയാണ് ഞാൻ ആത്മകഥയിൽ കാണിച്ചിട്ടുള്ളത്.
യഥാർത്ഥ പേര് പറയാൻ ധൈര്യം ഇല്ലാതെയായിരുന്നില്ല.. മൂന്നാലു സ്ത്രീകളെ ഓർത്തുള്ള വല്ലാത്ത വിമ്മിട്ടമായിരുന്നു. അതിലൊരാൾ ഞാനത്തരം പരിഗണനകൾക്ക് അർഹയല്ലെന്ന് കുറിപ്പുകൾ എഴുതുന്ന കാലത്തു തന്നെ തെളിയിച്ചു തന്നെങ്കിലും ..എൻ്റെ നിലപാടിൽ ഞാൻ ഉറച്ചു നിന്നു. അത്രയേയുള്ളൂ.
സിവിക് ന് ഒപ്പം നില്ക്കുന്നതിലൂടെ തൻ്റെ ഇടം അധ്യാപകനായിരുന്ന ആൾ വ്യക്തമാക്കിക്കഴിഞ്ഞിരിക്കുന്നു. ഇനി ജോസഫിൻ്റെ
കാരുണ്യം ആവശ്യമില്ല.
ജോസഫിൻ്റെ യഥാർത്ഥ പേര് തമ്പി വി ജി എന്നാണ്
Post Your Comments