CricketLatest NewsNewsSports

ഏഷ്യാ കപ്പ് 2022: പാകിസ്ഥാന് കനത്ത തിരിച്ചടി, സൂപ്പർ പേസർ പുറത്ത്

ലാഹോര്‍: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെമെന്‍റ് ആരംഭിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ പാകിസ്ഥാന് കനത്ത തിരിച്ചടി. പരിക്കേറ്റ സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി ടൂര്‍ണമെന്‍റ് ആരംഭിക്കുന്നതിന് മുമ്പേ പുറത്തായി. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ മെഡിക്കല്‍ സംഘം നാല് മുതല്‍ ആറ് ആഴ്‌ച വരെ വിശ്രമമാണ് ഷഹീന്‍ ഷാ അഫ്രീദിക്ക് നിര്‍ദേശിച്ചിരിക്കുന്നത്. ഏഷ്യാ കപ്പിന് പുറമെ ഇംഗ്ലണ്ടിനെതിരായ ഹോം പരമ്പരയും താരത്തിന് നഷ്‌ടമാകും.

ഗോളില്‍ ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിനിടെയാണ് ഷഹീന്‍റെ വലത് കാല്‍മുട്ടിലെ ലിഗമെന്‍റിന് പരിക്കേറ്റത്. നെതര്‍ലന്‍ഡ്‌സിനെതിരെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഏകദിന പരമ്പരയില്‍ ഇരുപത്തിരണ്ടുകാരനായ താരം സ്‌ക്വാഡിലുണ്ടായിരുന്നെങ്കിലും ആദ്യ രണ്ട് മത്സരങ്ങള്‍ കളിക്കാനായിരുന്നില്ല.

ഏഷ്യാ കപ്പ് കളിക്കാനാവാത്തതില്‍ ഷഹീന്‍ ഷാ അഫ്രീദി നിരാശനാണെങ്കിലും പരിക്കില്‍ നിന്ന് താരം വേഗം മുക്തിപ്രാപിക്കുന്നുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചീഫ് മെഡിക്കല്‍ ഓഫീസർ വ്യക്തമാക്കി. ഒക്‌ടോബറില്‍ ഷഹീന്‍ മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു. ഒക്ടോബര്‍ 16ന് ഓസ്‌ട്രേലിയയില്‍ ആരംഭിക്കുന്ന ടി20 ലോകകപ്പിന് മുമ്പ് ഷഹീന്‍ അഫ്രീദിയെ തയ്യാറാക്കാനാകും പാക് ടീമിന്‍റെ ശ്രമം. ഏഷ്യാ കപ്പില്‍ ഷഹീന്‍റെ പകരക്കാരനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Read Also:- അസിഡിറ്റി അകറ്റാൻ പുതിനയില!

ഏഷ്യാ കപ്പില്‍ ഓഗസ്റ്റ് 28-ാം തിയതിയാണ് ആദ്യ ഇന്ത്യ-പാക് പോരാട്ടം. തുടർന്ന് സൂപ്പര്‍ ഫോറിലും ഫൈനലിലും ഇന്ത്യ-പാക് പോരാട്ടം വരുന്ന തരത്തിലാണ് മത്സര ക്രമങ്ങൾ. ഇരു ടീമുകളും ഏഷ്യാ കപ്പ് സ്‌ക്വാഡിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ടീം ഇന്ത്യയെ രോഹിത് ശര്‍മ്മയും പാകിസ്ഥാന്‍ ടീമിനെ ബാബര്‍ അസമുവാണ് ടൂര്‍ണമെന്‍റില്‍ നയിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button