Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndia

26/11 പോലെ ആക്രമണം നടക്കും, 6 ഭീകരർ വരും: പാകിസ്ഥാനിൽ നിന്നും മുംബൈ പോലീസിന് ഭീഷണി സന്ദേശം

മുംബൈ: സാമ്പത്തിക തലസ്ഥാനത്തെ ഞെട്ടിച്ചുകൊണ്ട് മുംബൈ പോലീസിന് പാകിസ്ഥാനി ഭീകരരുടെ മുന്നറിയിപ്പ്. 2008 നവംബറിൽ നടന്നതു പോലത്തെ ആക്രമണം നടക്കുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.

‘മുംബൈ നഗരത്തിൽ ഭീകരാക്രമണം നടക്കാൻ പോകുന്നു. ആറ് ഭീകരർ ചേർന്നായിരിക്കും ആക്രമണം നടത്തുക. 2008ൽ നടന്ന ഭീകരാക്രമണത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരിക്കും ഇത്. മുംബൈ നഗരം ചിതറിത്തെറിക്കും. അയ്മൻ അൽ സവാഹിരിയും ഒസാമ ബിൻലാദനും അജ്മൽ കസബും കൊല്ലപ്പെട്ടാലെന്ത്?, ഇനിയും എത്രയോ പേർ വരാൻ കിടക്കുന്നു’, എന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്. തന്റെ നമ്പർ കണ്ടുപിടിക്കാൻ ശ്രമിച്ചാൽ ഇന്ത്യയിലെ നമ്പറായിരിക്കും ലഭിക്കുകയെന്നും സന്ദേശത്തിൽ പറഞ്ഞിട്ടുണ്ട്.

Also read: ‘ഏഷ്യൻ നൂറ്റാണ്ട്’ ചൈനയും ഇന്ത്യയും വിചാരിക്കാതെ ഉണ്ടാവില്ല: വിദേശകാര്യമന്ത്രി എസ് ജയശങ്കറെ പിന്തുണച്ച് ചൈന

ഭീഷണിയെ തുടർന്ന് മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദേശീയ ഇന്റലിജൻസ് ഏജൻസികളും ഇടപെടുന്നതായാണ് വാർത്തകൾ വ്യക്തമാക്കുന്നത്. 166 പേർ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണം രാജ്യം കണ്ടതിൽ ഏറ്റവും വലിയ ആക്രമണങ്ങളിൽ ഒന്നായിരുന്നു. മൂന്ന് ദിവസമെടുത്താണ് സുരക്ഷാ ഉദ്യോഗസ്ഥർ ഭീകരരെ വധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button