ഡൽഹി: ‘ഏഷ്യൻ നൂറ്റാണ്ട്’ ചൈനയും ഇന്ത്യയും വിചാരിക്കാതെ ഉണ്ടാവില്ലെന്ന ഇന്ത്യൻ വിദേശകാര്യമന്ത്രി സുബ്രഹ്മണ്യം ജയശങ്കറുടെ പ്രസ്താവനയെ പിന്തുണച്ച് ചൈന. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കണമെന്നാണ് ചൈനയുടെ നിലപാട്.
ആണവ ശക്തികളായ ഇന്ത്യ, ചൈന എന്നീ രണ്ടു രാഷ്ട്രങ്ങളും തമ്മിൽ കൈകോർക്കാതെ ഇന്ത്യയ്ക്ക് സുരഭിലമായ ഒരു ഭാവിയുണ്ടാകില്ല എന്നാണ് ജയശങ്കർ പറഞ്ഞത്.
ഇരു രാഷ്ട്രങ്ങളും വികസിതമാകാതെ ഏഷ്യ ശോഭിക്കുന്ന ഒരു കാലഘട്ടം ഉണ്ടാവില്ലെന്ന് ജയശങ്കറെ പിന്തുണച്ചു കൊണ്ട് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് വാങ് വെൻബിൻ പറഞ്ഞു. ഈ രണ്ടു രാഷ്ട്രങ്ങൾക്കും വ്യത്യാസങ്ങളേക്കാൾ കൂടുതൽ സമാനമായ താൽപര്യങ്ങളാണ് ഉള്ളതെന്നും വെൻബിൻ ചൂണ്ടിക്കാട്ടി.
Also read: സിബിഐ റെയ്ഡ്: മനീഷ് സിസോദിയയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്
ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും ചൈനീസ് നേതാവ് ഡെങ് സിയാവോ പിങ്ങും തമ്മിൽ 1998-ൽ കൂടിക്കാഴ്ച നടന്നപ്പോഴാണ് ‘ഏഷ്യൻ നൂറ്റാണ്ട്’ എന്ന പ്രയോഗം പിറവിയെടുത്തത്. ഡെങ് സിയാവോ പിങ്ങാണ് ഇങ്ങനെയൊരു പദം ആദ്യമായി പ്രയോഗിച്ചത്.
Post Your Comments