രാജ്യത്ത് എല്ലാ പോർട്ടബിൾ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ഒരൊറ്റ ചാർജർ എന്ന നയത്തിലേക്ക് നീങ്ങാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. യൂറോപ്യൻ യൂണിയന്റെ പൊതുവായ ചാർജർ നയമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. പുതിയ നയം നടപ്പാക്കുന്നതിന്റെ ഭാഗമായി വിദഗ്ധ സംഘത്തെ ഉടൻ രൂപീകരിക്കും. ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത് കുമാർ സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് വിദഗ്ധ സംഘത്തെ രൂപീകരിക്കാനുള്ള തീരുമാനങ്ങൾ എടുത്തത്. രണ്ടുമാസത്തിനുള്ളിൽ കാര്യങ്ങൾ വിശകലനം ചെയ്തതിനുശേഷം ശുപാർശ സമർപ്പിക്കാനാണ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ മാലിന്യങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും ഉപഭോക്താക്കൾക്ക് ചിലവ് ചുരുക്കാനും വേണ്ടിയാണ് പൊതു ചാർജർ എന്ന നയത്തിലേക്ക് നീങ്ങുന്നത്. പുതിയ നയം പ്രാബല്യത്തിലാകുന്നതോടെ, എല്ലാ മൊബൈൽ ഫോണുകൾക്കും ഗാഡ്ജറ്റുകൾക്കും മറ്റു പോർട്ടബിൾ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും പൊതു ചാർജർ ആയിരിക്കും വിപണിയിൽ ലഭ്യമാക്കുക. അതേസമയം, മൊബൈൽ, ഫീച്ചർ ഫോൺ, ലാപ്ടോപ്പ്, ടാബ്ലറ്റ് എന്നീ ഉപകരണങ്ങളുടെ ചാർജിംഗ് പോർട്ടുകളെക്കുറിച്ച് പഠിക്കാനും വിദഗ്ധസമിതിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
Also Read: തക്കാളി അധികമായാൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍!
Post Your Comments