മുംബൈ: രൂപയുടെ മൂല്യം താഴ്ന്ന നിലവാരത്തില്‍ തുടരുന്നതിനാല്‍ ഇറക്കുമതി ഉല്‍പ്പന്നങ്ങളുടെ വില ഈ മാസം ഉയര്‍ന്നേക്കും.ടെലിവിഷന്‍,സ്മാര്‍ട്ട് ഫോണ്‍,കമ്പ്യൂട്ടര്‍, ഫ്രിഡ്ജ്,വാഷിംഗ് മെഷീന്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ വിലയില്‍ നാല് മുതല്‍ ആറ് ശതമാനം വരെയാണ് വര്‍ദ്ധനവ് ഉണ്ടാകുക. ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ വിലയാണ് വര്‍ദ്ധിക്കുക. അനുബന്ധഘടകങ്ങള്‍ ഇറക്കുമതി ചെയ്ത് രാജ്യത്ത് നിര്‍മ്മിക്കുന്ന ഉപകരണങ്ങള്‍ക്കും താമസിയാതെ വില ഉയരും. ഇറക്കുമതി ചെലവ് കൂടുന്നതിനാലാണ് വില വര്‍ദ്ധിപ്പിക്കേണ്ടി വരുന്നത്
Post Your Comments