
തക്കാളി കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. ചിലർക്ക് തക്കാളി പച്ചയ്ക്ക് കഴിയ്ക്കാന്‍ ഇഷ്ടമായിരിക്കും, ചിലർക്ക് കറിവെച്ച് കഴിയ്ക്കാന്‍ ഇഷ്ടമായിരിക്കും. തക്കാളി കഴിക്കുന്നത് കൊണ്ട് പല ഗുണങ്ങളുമുണ്ട്. വിറ്റാമിൻ, ധാതുക്കൾ ധാരാളം അടങ്ങിയിട്ടുളളതാണ് തക്കാളി. എന്നാൽ, ഏറെ ഔഷധ ഗുണമുള്ള തക്കാളിക്ക് ചില മോശം സ്വഭാവങ്ങളുമുണ്ട്. അവ എന്തെല്ലമെന്ന് നോക്കാം.
ലൈംഗിക പ്രശ്നങ്ങള്‍
പുരുഷന്മാരുടെ ലൈംഗിക ആരോഗ്യത്തിനു തക്കാളിയുടെകുരു അത്ര നല്ലതല്ല എന്നു പറയുന്നു. പ്രൊസ്റ്റേയ്റ്റ് പ്രശ്നങ്ങള്‍ക്കും കിഡ്നി പ്രശ്നങ്ങള്‍ക്കും ഇതു കാരണമായേക്കാം.
കിഡ്നി സ്റ്റോൺ
തക്കാളിയുടെ അമിതമായ ഉപയോഗം കിഡ്നി സ്റ്റോണിനു കാരണമായേക്കാം. തക്കാളിയില്‍ കാല്‍സ്യം, ഓക്സലേറ്റ് എന്നിവ ധാരാളം അടങ്ങിയിരിക്കുന്നത് കൊണ്ടാണ് കിഡ്നി സ്റ്റോൺ ഉണ്ടാകുന്നത്.
വയറിളക്കം
തക്കാളി അമിതമായി കഴിക്കുന്നത് വയറിളക്കം ഉണ്ടാക്കാന്‍ ഇടയാക്കും. തക്കാളി അമിതമായി കഴിച്ചാല്‍ ദഹനത്തെ ബാധിക്കുന്നത് കൊണ്ടാണ് വയറിളക്കം ഉണ്ടാകുന്നത്.
മുട്ടുവേദന
തക്കാളി അമിതമായി കഴിച്ചാല്‍ കൈ-കാലുകളുടെ മുട്ടിന് വേദന അനുഭവപ്പെടാം. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലിയായ സോലാനിന്‍ അമിതമാകുന്നതാണ് ഇതിന് കാരണമാകുന്നത്.
അലര്‍ജി
തക്കാളി ധാരാളം കഴിക്കുന്നത് ത്വക്കിലെ ചില അലര്‍ജിക്ക് കാരണമാകും. കൂടാതെ തക്കാളിയുടെ അമിതമായ ഉപയോഗം ചിലപ്പോള്‍ പുളിച്ചു തെകിട്ടലിനു കാരണമായേക്കാം.
Post Your Comments