സാധാരണയായി വിമാനത്താവളങ്ങളിൽ സുരക്ഷാ പരിശോധനയിൽ ഹാൻഡ് ബാഗിൽ ഉള്ള ലാപ്ടോപ്പും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പുറത്തെടുക്കേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്. എന്നാൽ, ഈ പ്രശ്നത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി. എല്ലാത്തരത്തിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും പുറത്തെടുക്കാതെ തന്നെ രാജ്യത്തെ വിമാനത്താവളങ്ങളിൽ സുരക്ഷാ പരിശോധന പൂർത്തിയാക്കാൻ സഹായിക്കുന്ന സ്കാനറുകളാണ് സ്ഥാപിക്കുക. പുതിയ സ്കാനറുകൾ ഒരു മാസത്തിനകം സ്ഥാപിക്കാനാണ് പദ്ധതിയിടുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ആദ്യ ഘട്ടത്തിൽ ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങളിലാണ് പുതിയ തരം സ്കാനറുകൾ അവതരിപ്പിക്കുക. ഡ്യൂവൽ എക്സറേ, കപ്യൂട്ടർ ടോമോഗ്രഫി, ന്യൂട്രോൺ ടെക്നോളജി തുടങ്ങിയ സംവിധാനങ്ങളാണ് സ്കാനറുകളിൽ ഉണ്ടാവുക. ഇതോടെ, മണിക്കൂറുകൾ നീളുന്ന സുരക്ഷാ പരിശോധന എളുപ്പമാക്കാൻ സാധിക്കും.
Post Your Comments