ദുബായ്: ഇലക്‌ട്രിക് സാധനങ്ങൾ വാറന്റി ഇല്ലാതെ വിൽക്കാനാവില്ലന്ന് ദുബായ് വാണിജ്യ മന്ത്രാലയം. ജൂലൈ മുതൽ ഫോൺ ഉൾപ്പടെയുള്ള ഇലക്‌ട്രോണിക് സാധനങ്ങൾ വാറന്റിയോടുകൂടി മാത്രമേ വിൽക്കാനാകു. കമ്പനികൾക്കും ഇത് സംബന്ധിച്ച നിർദ്ദേശം മന്ത്രാലയം നൽകിയിട്ടുണ്ട്. ഇത് നടപ്പിലാക്കാനുള്ള സമയപരിധി ജൂലൈ വരെ നീട്ടിയിട്ടുണ്ട്. വാറന്റി ഇല്ലാതെ സാധനങ്ങൾ വിൽക്കുകയോ, നിലവാരമില്ലാത്ത സാദനങ്ങൾ വിൽക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും.
also read:യുഎഇയിലെ അല്‍ ഇസ്ര വല്‍ മിറാജ് അവധി, ഇരട്ടി മധുരമായത് മലയാളികള്‍ക്ക്
അതേസമയം പുതിയ നിയമം നടപ്പിലാക്കാനുള്ള സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് കമ്പനികൾ മുന്നോട്ട് വന്നിട്ടുണ്ട്. ജനുവരിയിൽ നിലവിൽ വരേണ്ടിയിരുന്ന നിയമമാണ് ജൂലൈ വരെ നീട്ടിയത്, അതിനാൽ ഈ തീരുമാനം അന്തിമമാണെന്നും, യാതൊരു മാറ്റവും ഈ വിഷയത്തിൽ ഇനി ഉണ്ടാകില്ലെന്നും മന്ത്രാലയം അറിയിച്ചു.
Post Your Comments