ചവറ: അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. നീണ്ടകര പുത്തന്‍തുറ മുണ്ടകത്തില്‍ വീട്ടില്‍ പ്രസന്നന് (59) ആണ് മരിച്ചത്.
ദേശീയപാതയിൽ നീണ്ടകര ജോയിന്റ് ജംങ്ഷനിൽ വ്യാഴാഴ്ച രാവിലെ 7.30 ഓടെ ആണ് അപകടം നടന്നത്. രോഗിയുമായി വന്ന കാര്‍ അതേ ദിശയില്‍ മത്സ്യ ബന്ധനത്തിനായി ബൈക്കില്‍ ഹാര്‍ബറിലേക്ക് പോവുകയായിരുന്ന പ്രസന്നനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
Read Also : റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് അപകടം : ചികിത്സയിലിരുന്നയാള്‍ മരിച്ചു
അപകടത്തെത്തുടർന്ന്, നിയന്ത്രണം വിട്ട ബൈക്ക് നിർത്തിയിട്ടിരുന്ന ജെ സി ബിയിൽ ഇടിച്ചാണ് പ്രസന്നന് ഗുരുതര പരുക്കേറ്റത്. വാരിയല്ലുകള്ക്കുൾപ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നു. അബോധാവസ്ഥയിലായ ഇദ്ദേഹത്തെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലും അവിടെ നിന്നും വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച് ചികിത്സ നടത്തി വരുന്നതിനിടയില്‍ ഇന്നലെ രാവിലെ മരണമടയുകയായിരുന്നു. ഭാര്യ: ബിന്ദു. മകള്‍: എം. പ്രസീത. മരുമകന്: എസ്. ശ്രീജി.
Post Your Comments