വൈപ്പിൻ: നിരവധി കേസുകളിൽ പ്രതിയായ മൂന്നുപേരെ കാപ്പ ചുമത്തി ജയിലിലടച്ചു. തൃശൂർ നാട്ടിക പന്ത്രണ്ട് കല്ല് ഭാഗത്ത് അമ്പലത്ത് സിനാർ (26), പറവൂർ കരുമാല്ലൂർ മാക്കനായി കൂവപ്പറമ്പ് ജബ്ബാർ (റൊണാൾഡോ ജബ്ബാർ-42), എടവനക്കാട് ചാത്തങ്ങാട് സെയ്തുമുഹമ്മദ് ബീച്ച് റോഡിൽ ഒളിപ്പറമ്പിൽ സരുണ്‍ (25) എന്നിവരെയാണ് കാപ്പ ചുമത്തി തടവിലാക്കിയത്.
Read Also : ദേശീയ പതാകയും പാര്‍ട്ടി പതാകയും ഒരേ കൊടിമരത്തില്‍ ഉയർത്തി: സിപിഐഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കൊടകര, മതിലകം, പറവൂർ പൊലീസ് സ്റ്റേഷനുകളിൽ കൊലപാതകശ്രമം, കവർച്ച തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് സിനാർ. ശരത്ത് ലാൽ എന്നയാളെ പെട്രോൾ ബോംബ് എറിഞ്ഞശേഷം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പറവൂരിലെ ഒരു ജ്വല്ലറിയിൽ നിന്നു സ്വർണമാല മോഷ്ടിച്ച കേസിലും പ്രതിയായതിനെ തുടർന്നാണ് ഇയാൾക്കെതിരേ കാപ്പ ചുമത്തിയത്.
പറവൂർ, മുനമ്പം, അങ്കമാലി പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയായ ജബ്ബാറിനെതിരേ ലഹരിമരുന്ന് കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. ഞാറക്കൽ പൊലീസാണ് സരുണിനെ അറസ്റ്റ് ചെയ്തത്. ആറുമാസത്തെ തടവുശിക്ഷ അനുഭവിക്കണം.
Post Your Comments