ഏറ്റുമാനൂര്‍: കുപ്രസിദ്ധ ഗുണ്ടയെ കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കി. ഏറ്റുമാനൂര്‍ ഓണംതുരുത്ത് നീണ്ടൂര്‍ പ്രാവട്ടം മഠത്തില്‍പ്പറമ്പില്‍ അനില്‍കുമാറിനെ(മുത്തുപ്പട്ടര്-33)യാണ് കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ ആക്കിയത്.
Read Also : മദ്യപിച്ചെത്തി ഭാര്യയുടെ കണ്ണുകളും കവിളും കടിച്ചുപറിച്ച് ഭർത്താവ്: കേസെടുത്ത് പോലീസ്
കോട്ടയം ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഏറ്റുമാനൂര്‍, ഗാന്ധിനഗര്‍ എന്നീ സ്റ്റേഷനുകളില്‍ അടിപിടി, കൊലപാതകശ്രമം, മോഷണം, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിക്കല്‍, വീടു കയറി ആക്രമണം, സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
Post Your Comments