Latest NewsIndia

പഴുപ്പിച്ച കമ്പി കൊണ്ട് പുറത്ത് ‘ഗ്യാങ്സ്റ്റർ’ എന്നെഴുതി: ജയിൽ അധികൃതർക്കെതിരെ പരാതിയുമായി തടവുപുള്ളി

അമൃത്സർ: പഴുപ്പിച്ച കമ്പി കൊണ്ട് ജയിലധികൃതർ പുറത്ത് ഗ്യാങ്സ്റ്റർ എന്നെഴുതിയെന്ന പരാതിയുമായി തടവുപുള്ളി. പഞ്ചാബിലെ ഫിറോസ്പൂരിലാണ് ജയിൽ അധികൃതർക്കെതിരെ പരാതിയുമായി തടവുപുള്ളിയെത്തിയത്.

കപൂർത്തല സെഷൻസ് കോടതിയിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. കോടതിയിൽ ഹാജരാക്കപ്പെട്ട താർസേം സിംഗ് എന്ന തടവുപുള്ളിയാണ് കോടതി മുമ്പാകെ പരാതി ബോധിപ്പിച്ചത്. ന്യായാധിപന്റെ മുൻപിൽ പരസ്യമായി തടവുപുളളി ഷർട്ടൂരി കമ്പി കൊണ്ട് പുറത്തെഴുതിയ മുറിവ് കാണിച്ചുകൊടുക്കുകയും ചെയ്തു.

Also read: ‘കണക്കു പറയേണ്ടി വരും’: മുൻ നാർക്കോട്ടിക്സ് ഉദ്യോഗസ്ഥൻ സമീർ വാങ്കഡേയ്‌ക്ക് വധഭീഷണി

സംഭവത്തെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥരുടെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സെഷൻസ് കോടതി ജഡ്ജി രാജേഷ് കുമാർ ഉത്തരവിട്ടു. വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാനും അദ്ദേഹം നിർദ്ദേശിച്ചു. വൈദ്യപരിശോധനയിൽ, പുറത്തെ മുറിവിനു കാരണം കമ്പി പഴുപ്പിച്ച് എഴുതിയതാണെന്ന് വ്യക്തമായതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button