പറവൂർ: ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. കോട്ടുവള്ളി കൊടവക്കാട് വൈപ്പുകാരൻപറമ്പിൽ പ്രദീപ് (50) ആണ് മരിച്ചത്.
കഴിഞ്ഞ 13-ന് ഉച്ചയ്ക്കു രണ്ടിനു പുല്ലംകുളം കൈരളി തിയറ്ററിനു സമീപത്തുണ്ടായ അപകടത്തിൽ പ്രദീപിന്റെ പേരക്കുട്ടി അനുപം കൃഷ്ണ (നാല്) മരിച്ചിരുന്നു. പ്രദീപിന്റെ നട്ടെല്ലും തോളെല്ലും ഒടിയുകയും വാരിയെല്ല് ഒടിഞ്ഞു ശ്വാസകോശത്തിൽ തറക്കുകയും ചെയ്തിരുന്നു.
Read Also : അധ്യാപന യോഗ്യതയില്ലാത്തയാൾ അസോസിയേറ്റ് പ്രഫസറായാൽ അതാണ് രാഷ്ട്രീയം: സര്‍ക്കാരിനെതിരെ തുറന്നടിച്ച് ഗവര്‍ണര്‍
തുടർന്ന്, കോട്ടയം മെഡിക്കൽ കോളജിലും പിന്നീട് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. സംസ്കാരം നടത്തി. അപകടത്തിൽ തോളെല്ലിന് പരിക്കേറ്റ ഭാര്യ രേഖ ചികിത്സയിലാണ്. മക്കൾ: പ്രജിത്ത്, രേഷ്മ. മരുമകൻ: ശ്രീജിഷ്.
Post Your Comments