തിരുവനന്തപുരം: അധ്യാപന നിയമനത്തിൽ സംസ്ഥാന സര്‍ക്കാരിനെതിരെ തുറന്നടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. യോഗ്യതയില്ലാത്തയാളെ അധ്യാപികയായി നിയമിച്ചത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ ആയതിനാലെന്ന് ആരിഫ് മുഹമ്മദ് ഖാൻ. അധ്യാപന യോഗ്യതയില്ലാത്തയാൾ അസോസിയേറ്റ് പ്രഫസറായാൽ അതാണ് രാഷ്ട്രീയമെന്നും ഇത് രാഷ്ട്രീയമായതിനാൽ താനും രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം സർക്കാരിന് മുന്നറിയിപ്പ് നൽകി.
‘പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയ തീരുമാനം മരവിപ്പിച്ചതിനെതിരെ ആർക്കും കോടതിയെ സമീപിക്കാമെന്ന് ആദ്യ മറുപടി കണ്ണൂർ വിസിക്ക് . എന്നാൽ തനിക്ക് കീഴിലുള്ളവർ നിയമവഴി തേടുന്നത് അച്ചടക്ക ലംഘനമാണോയെന്ന് പരിശോധിക്കും’- ഗവർണർ പറഞ്ഞു.
Read Also: ആറ് വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്നു: വേര്‍പിരിയൽ വാർത്ത പങ്കുവച്ച് ബിഗ് ബോസ് താരം
ചില സംഭവ വികാസങ്ങള്‍ ഉണ്ടായപ്പോഴല്ലേ നിയമസഭ വിളിക്കാൻ തീരുമാനം എടുത്തതെന്ന് പറഞ്ഞ ഗവർണർ, അങ്ങനെയെങ്കിൽ അവര്‍ക്ക് തന്റെ അധികാരം മനസിലായിട്ടുണ്ടല്ലോ എന്ന് സർക്കാരിന് താക്കീതും നൽകി. സർക്കാരിനെ അട്ടിമറിക്കാനുള്ള ആർ.എസ്.എസ് നീക്കത്തിൽ കേരളത്തിലെ രാജ്ഭവനും ഭാഗമായിരിക്കുന്നു എന്ന കോടിയേരിയുടെ ആരോപണത്തിന് ഷബാനുകേസ് പറഞ്ഞും ഗവർണറുടെ മറുപടി. പോരാട്ടം ഇനി കോടതിയിലേക്ക് പോകുമ്പോഴും വിട്ടുകൊടുക്കില്ല എന്ന തീരുമാനത്തിൽ തന്നെയാണ് ഗവർണർ.
Post Your Comments