KeralaLatest NewsNews

സമരപ്പന്തലിൽ രാഷ്ട്രീയം പറയരുത്: വി.ഡി സതീശനെതിരെ സമരക്കാർ

വിഴിഞ്ഞം: സമരപ്പന്തലിൽ രാഷ്ട്രീയം പറയരുതെന്ന് ആവശ്യപ്പെട്ട് വിഴിഞ്ഞത്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം സമരക്കാർ രംഗത്ത്. വി.ഡി സതീശൻ പ്രസംഗിച്ച് മടങ്ങുന്നതിനിടെയാണ് രാഷ്ട്രീയം പറയരുതെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ഉണ്ടായത്.

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിന് യു.ഡി.എഫും കോൺഗ്രസും പിന്തുണ നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞിരുന്നു.

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തെത്തുടർന്നു, മറ്റു തീരങ്ങളിൽ ആഘാതമുണ്ടാകുന്ന ഗുരുതര പ്രശ്‌നമുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രശ്നപരിഹാരത്തിനു 432 കോടി രൂപയുടെ പദ്ധതി ആവിഷ്കരിച്ചിരുന്നു എന്നും, പിണറായി സർക്കാർ അതു നടപ്പാക്കിയില്ലെന്നും ആണ് വി.ഡി സതീശൻ പ്രസംഗത്തില്‍ വിമര്‍ശനമുന്നയിച്ചത്.

അതേസമയം, വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിൽ സർക്കാരിന് യാതൊരു വാശിയുമില്ലെന്ന് മന്ത്രി വി. അബ്‌ദുൾ റഹ്മാൻ അറിയിച്ചു. പ്രതിഷേധക്കാരെ പലതവണ ഫോണിൽ വിളിച്ചിട്ടും സംസാരിക്കാൻ സാധിച്ചില്ലെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button