Latest NewsNewsInternationalGulfQatar

ഗതാഗത ലംഘനം: ജപ്തി ചെയ്ത വാഹനങ്ങൾ മൂന്ന് മാസം കഴിഞ്ഞാലും തിരിച്ചെടുക്കാം

ദോഹ: ഖത്തറിൽ ഗതാഗത നിയമ ലംഘനത്തെ തുടർന്ന് അധികൃതർ വാഹനം ജപ്തി ചെയ്തിട്ട് 3 മാസത്തിൽ അധികമായെങ്കിൽ ഇവ തിരിച്ചെടുക്കാൻ അവസരം. 30 ദിവസത്തിനുള്ളിൽ പിഴ അടച്ച് ഉടമകൾക്ക് വാഹനം തിരിച്ചെടുക്കാം. 30 ദിവസത്തേക്കുള്ള ഈ ആനുകൂല്യം കഴിഞ്ഞ ദിവസം ആരംഭിച്ചു.

Read Also: ‘ഭരിക്കുന്ന കാലം വരെ എല്ലാവരെയും കൊല്ലുമെന്ന് പറഞ്ഞു’: യുവാവിന്റെ മരണത്തിൽ ഡി.വൈ.എഫ്.ഐക്കെതിരെ പരാതി

വാഹന ഉടമകൾക്ക് 30 ദിവസത്തിനുള്ളിൽ ദോഹ ഇൻഡസ്ട്രിയൽ ഏരിയയിലെ സ്ട്രീറ്റ് നമ്പർ 52 ൽ പ്രവർത്തിക്കുന്ന ഗതാഗത ഇൻവെസ്റ്റിഗേഷൻ വകുപ്പിൽ നേരിട്ടെത്തി നടപടികൾ പൂർത്തിയാക്കി പിഴത്തുക അടയ്ക്കാം. അതേസമയം, 30 ദിവസത്തിനുള്ളിൽ വാഹനം തിരിച്ചെടുത്തില്ലെങ്കിൽ പൊതുലേലത്തിൽ വിൽക്കുമെന്നും അധികൃതർ അറിയിച്ചു.

Read Also: ക്ഷേത്ര ജീവനക്കാരെ സ്ഥിരപ്പെടുത്താൻ പണം തട്ടി: ലോക്കൽ സെക്രട്ടറിക്കെതിരെ സിപിഎം അന്വേഷണം

shortlink

Related Articles

Post Your Comments

Related Articles


Back to top button