നെയ്പ്യിഡോ: റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യാനൊരുങ്ങി മ്യാൻമറും. രാജ്യങ്ങളുടെ കനത്ത ഉപരോധങ്ങൾ വകവയ്ക്കാതെയാണ് മ്യാൻമർ റഷ്യൻ നിർമ്മിത ഗ്യാസൊലിനും ഇന്ധനവും ഇറക്കുമതി ചെയ്യാൻ ഒരുങ്ങുന്നത്. റഷ്യയ്ക്കു മേലുള്ള യുഎസ് നിയന്ത്രിത യൂറോപ്യൻ രാഷ്ട്രങ്ങളുടെ ഉപരോധങ്ങൾ ഒന്നൊന്നായി വിഫലമാവുകയാണ്.
മ്യാൻമറിൽ ഇന്ധന വില കുതിച്ചുയർന്നത് ജനങ്ങൾക്കുണ്ടാക്കുന്ന നഷ്ടം കണക്കിലെടുത്താണ് സൈനിക ഭരണകൂടത്തിന്റെ ഈ തീരുമാനം. തെക്കുകിഴക്കൻ രാജ്യമായ മ്യാൻമർ എന്നും റഷ്യയുമായി സൗഹൃദപരമായ ബന്ധമാണ് കാത്തുസൂക്ഷിച്ചിട്ടുള്ളത്. ഉക്രൈൻ അധിനിവേശം മൂലമാണ് റഷ്യയ്ക്ക് ഉപരോധമേർപ്പെടുത്തിയതെങ്കിൽ, മ്യാൻമറിന് പാശ്ചാത്യ രാജ്യങ്ങൾ വിലക്കേർപ്പെടുത്താനുള്ള കാരണം പട്ടാള അട്ടിമറിയായിരുന്നു.
Also read: ‘സൽമാൻ റുഷ്ദി മരിച്ചില്ലേ?’: അത്ഭുതത്തോടെ അക്രമി
താഴ്ന്ന വിലയും ഗുണനിലവാരവും കാരണമാണ് റഷ്യൻ എണ്ണ തങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് സൈനിക വക്താവ് സോ മിൻ ടുൻ വ്യക്തമാക്കി. സെപ്റ്റംബർ മാസം മുതൽ റഷ്യയിൽ നിന്നും എണ്ണയുമായി കപ്പലുകൾ എത്തിച്ചേരുമെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments