
ന്യൂയോർക്ക്: വിവാദ എഴുത്തുകാരൻ സൽമാൻ റുഷ്ദി മരണത്തിൽ നിന്നും രക്ഷപ്പെട്ടതറിഞ്ഞ് അത്ഭുതത്തോടെ അക്രമി. റുഷ്ദി രക്ഷപ്പെട്ടതിൽ തനിക്ക് ആശ്ചര്യമുണ്ടെന്ന് ഹാദി മട്ടർ പോലീസ് അധികാരികളോട് പറഞ്ഞതായി പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സൽമാൻ റുഷ്ദി ഒരു നല്ല വ്യക്തിയാണെന്ന് താൻ കരുതുന്നില്ലെന്നും, അയാൾ നിരവധിപേരുടെ വിശ്വാസത്തെ പരിഹസിച്ചവനാണെന്നും ഹാദി മട്ടർ പറഞ്ഞു. ഇസ്ലാമിനെ നശിച്ച സൽമാനെ ആക്രമിച്ചതിൽ തനിക്ക് പശ്ചാത്താപമില്ലെന്നും ഹാദി വ്യക്തമാക്കി.
Also read: കശ്മീരിൽ പുറത്ത് നിന്നുള്ളവർക്കും വോട്ട് ചെയ്യാം: പുതിയ ഭേദഗതിയുമായി തെരഞ്ഞെടുപ്പ് അധികാരി
‘സാത്താനിക് വേഴ്സസ്’ എന്ന വർഷങ്ങൾക്കു മുമ്പ് എഴുതിയ തന്റെ കുപ്രസിദ്ധമായ ഗ്രന്ഥത്തിന്റെ പേരിലാണ് സൽമാൻ റുഷ്ദി ആക്രമിക്കപ്പെട്ടത്. ന്യൂയോർക്കിൽ, ഒരു സാംസ്കാരിക പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ സ്റ്റേജിൽ കയറിയ അക്രമി റുഷ്ദിയെ കുത്തി വീഴ്ത്തുകയായിരുന്നു. ആശുപത്രിയിൽ കഴിയുന്ന സൽമാൻ റുഷ്ദി സുഖം പ്രാപിച്ചു വരികയാണ്.
Post Your Comments