അഞ്ചല്‍: നിരവധി കേസുകളില്‍ പ്രതിയായി കോടതി വാറണ്ട് പുറപ്പെടുവിച്ച പിടികിട്ടാപ്പുള്ളി 17 വര്‍ഷത്തിന് ശേഷം പിടിയില്‍. അലയമണ്‍ വനത്തുമുക്ക് പുളിമൂട്ടില്‍ സാജന് ആന്റണിയാണ് അഞ്ചല്‍ പൊലീസിന്റെ പിടിയിലായത്.
2005 ജനുവരിയില്‍ ഇടമുളയ്ക്കല്‍ പാലമുക്കില്‍ ചായക്കട നടത്തിയിരുന്ന അനില്‍കുമാറിനെ കടയില്‍ അതിക്രമിച്ചു കയറിയ മൂന്നംഗ സംഘം കഴുത്തില്‍ കുത്തിപ്പിടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മേശയില്‍ ഉണ്ടായിരുന്ന പണം കവര്‍ച്ച ചെയ്ത കേസിലാണ് സാജന് ആന്റണി ഇപ്പോള്‍ പിടിയിലായത്.
ഇയാൾക്കൊപ്പം കൂട്ടുപ്രതികളായ ഇടമുളയ്ക്കല്‍ പള്ളിക്കുന്നുംപുറം കൊച്ചുവിള വീട്ടില്‍ ഞെരുക്കം സന്തോഷ് എന്ന സന്തോഷ്, തിരുവനന്തപുരം സ്വദേശിയും കോട്ടുക്കല്‍ പറയന്‍മൂല ഷംലാ മന്‍സിലില്‍ ഉണ്ണി എന്ന സക്കറിയ എന്നിവരില്‍ സന്തോഷ് മുമ്പ് പിടിയിലായിരുന്നു. ഉണ്ണി ഇപ്പോഴും ഒളിവിലാണ്.
Read Also : സുഹൃത്തുക്കൾ മരിച്ച സങ്കടത്തിൽ തന്റെ മരണത്തെക്കുറിച്ച് പോസ്റ്റിട്ട കവിയ്ക്ക് പുലർച്ചെ ഹൃദയാഘാതം മൂലം അന്ത്യം
ബന്ധുവിന്റെ ഭാര്യയെ കല്യാണം കഴിഞ്ഞ ദിവസം ഭര്‍ത്താവിനെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത കേസ്, കൊലപാതകശ്രമം, മോഷണം അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇപ്പോള്‍ പിടിയിലായ സാജന് ആന്റണി. പേരും വിലാസവും മാറി വനാതിര്‍ത്തികളില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാൾ.
ഇയാൾ കോട്ടയം ജില്ലയില്‍ ഉണ്ടന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങളായുള്ള നിരീക്ഷണത്തിനൊടുവില്‍ കാഞ്ഞിരപ്പള്ളി പൊന്‍കുന്നം ഭാഗത്ത് വനാതിര്‍ത്തിയില്‍ നിന്നും കഴിഞ്ഞ ദിവസം രാത്രിയോടെ പിടികൂടുകയായിരുന്നു.
അഞ്ചല്‍ എസ്എച്ച്ഒ കെ.ജി ഗോപകുമാര്‍, എസ്ഐ പ്രജീഷ്കുമാര്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വിനോദ് കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ദീപു സംഗീത് എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments