AlappuzhaNattuvarthaLatest NewsKeralaNews

മധ്യവയസ്കൻ ഓ​ട​യി​ൽ മ​രി​ച്ച​നി​ല​യി​ൽ

രാ​മ​പു​രം കീ​ച്ചേ​രി​പ​ള്ളി​ക്ക് സ​മീ​പം മ​ല്ല​ശ്ശേ​രി​ൽ വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ഓ​ച്ചി​റ മ​ഠ​ത്തി​ൽ കാ​രാ​യ്മ ഇ​ളം​പ​ള്ളി​ശ്ശേ​രി​ൽ ശേ​ഖ​ർ (52) ആ​ണ് മ​രി​ച്ച​ത്

കാ​യം​കു​ളം: ഗൃ​ഹ​നാ​ഥ​നെ ഓ​ട​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. രാ​മ​പു​രം കീ​ച്ചേ​രി​പ​ള്ളി​ക്ക് സ​മീ​പം മ​ല്ല​ശ്ശേ​രി​ൽ വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ഓ​ച്ചി​റ മ​ഠ​ത്തി​ൽ കാ​രാ​യ്മ ഇ​ളം​പ​ള്ളി​ശ്ശേ​രി​ൽ ശേ​ഖ​ർ (52) ആ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്തി​നു സ​മീ​പ​ത്തെ ക​ട​യി​ലെ​ത്തി ശേ​ഖ​ർ സാ​ധ​ന​ങ്ങ​ൾ മേ​ടി​ച്ചി​രു​ന്നു. എ​ന്നാ​ൽ, വീ​ട്ടി​ൽ എ​ത്തി​യി​ല്ല. വീ​ട്ടു​കാ​ർ രാ​ത്രി​യി​ൽ പ​ല​യി​ട​ത്തും തി​ര​ക്കിയെങ്കിലും കണ്ടെത്താനായില്ല. പു​ല​ർ​ച്ചെ ഇ​തു​വ​ഴി വ​ന്ന​വ​രാ​ണ് വാടക വീടിന് സമീപത്തെ ഓ​ട​യി​ൽ ഒ​രാ​ൾ കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്.

Read Also : കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് ഉണ്ടാകുന്ന അസുഖങ്ങൾ ഒഴിവാക്കാൻ!

സ​മീ​പ​ത്ത് ശേ​ഖ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന സൈ​ക്കി​ളും കി​ട​പ്പു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന്, പൊ​ലീ​സ് എ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃത​ദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button