ലോകത്തിനു തന്നെ ആശങ്ക ഉയർത്തിയ അമേരിക്കയിലെ പണപ്പെരുപ്പത്തിന്റെ തോത് കുറയുന്നതായി റിപ്പോർട്ട്. മുൻ മാസങ്ങളിൽ കഴിഞ്ഞ 40 വർഷത്തിനിടെയിലുളള ഏറ്റവും ഉയർന്ന നിലയിലേക്ക് പണപ്പെരുപ്പം എത്തിയിരുന്നു. എന്നാൽ, ജൂലൈ മാസത്തെ കണക്കുകൾ അമേരിക്കയ്ക്ക് നേരിയ പ്രതീക്ഷ നൽകുന്നതാണ്. ജൂലൈയിൽ 8.5 ശതമാനമായാണ് നാണയപ്പെരുപ്പം കുറഞ്ഞത്. ജൂൺ മാസത്തിൽ ഇത് 9.1 ശതമാനമായിരുന്നു.
1979 ശേഷമുള്ള ഏറ്റവും വലിയ പണപ്പെരുപ്പത്തെയാണ് ഇത്തവണ അമേരിക്ക നേരിട്ടത്. ഇതിന്റെ ഭാഗമായി കേന്ദ്ര ബാങ്ക് ആയ ഫെഡറൽ ബാങ്ക് പലിശ നിരക്കുകൾ കുത്തനെ ഉയർത്തിയിരുന്നു. നാണയപ്പരുപ്പത്തിന് നേരിയ ആശ്വാസം ലഭിച്ചെങ്കിലും പലിശ നിരക്ക് കൂട്ടുന്ന നടപടിയിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് ഫെഡറൽ ബാങ്ക് അറിയിച്ചിട്ടുണ്ട്. രാജ്യത്ത് ഹോട്ടൽ വാടക, ചികിത്സാ ചിലവ്, വാഹന വില, വാഹന ഇൻഷുറൻസ്, വൈദ്യുതി നിരക്ക് തുടങ്ങി നിരവധി അവശ്യസാധനങ്ങളുടെയും സേവനങ്ങളുടെയും വില കുത്തനെ ഉയർന്നിരുന്നു.
Also Read: കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ബാങ്കുകൾ എഴുതിത്തള്ളിയത് കോടികളുടെ വായ്പകൾ, കൂടുതൽ വിവരങ്ങൾ അറിയാം
ഇത്തവണ ഇന്ധന വില കുറഞ്ഞതാണ് നാണയപ്പെരുപ്പം കുറയാൻ കാരണമായത്. ഇന്നലെ വില ഗാലോണിന് ജൂണിലെ അഞ്ചു ഡോളറിൽ നിന്ന് ജൂലൈയിൽ നാല് ഡോളറായാണ് താഴ്ന്നത്. ഈ മാറ്റം അമേരിക്കയുടെ സമ്പദ് വ്യവസ്ഥയ്ക്ക് ആശ്വാസം നൽകുന്നുണ്ട്.
Post Your Comments