Latest NewsNewsBusiness

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ബാങ്കുകൾ എഴുതിത്തള്ളിയത് കോടികളുടെ വായ്പകൾ, കൂടുതൽ വിവരങ്ങൾ അറിയാം

ഏകദേശം 10 ലക്ഷം കോടിയോളം രൂപയുടെ വായ്പകളാണ് ബാങ്കുകൾ എഴുതിത്തള്ളിയത്

രാജ്യത്തെ ബാങ്കുകൾ കഴിഞ്ഞ അഞ്ചു വർഷക്കാലയളവിൽ എഴുതിത്തള്ളിയത് കോടികളുടെ വായ്പകളെന്ന് റിപ്പോർട്ട്. കണക്കുകൾ പ്രകാരം, ഏകദേശം 10 ലക്ഷം കോടിയോളം രൂപയുടെ വായ്പകളാണ് ബാങ്കുകൾ എഴുതിത്തള്ളിയത്. ബാലൻസ് ഷീറ്റ് മെച്ചപ്പെട്ടതാക്കാനാണ് വായ്പകൾ എഴുതിത്തള്ളുന്നത്. ബാങ്കിന് ലഭിക്കില്ലെന്ന് ഉറപ്പായ വായ്പകൾ ബാലൻസ് ഷീറ്റിൽ നിന്നും നീക്കം ചെയ്യുന്നതാണ് വായ്പ എഴുതിത്തള്ളൽ. അതേസമയം, വായ്പകൾ എഴുത്തളളുക എന്നതിനർത്ഥം വായ്പ എടുത്തയാൾ തുക തിരിച്ചടയ്ക്കേണ്ട എന്ന് സൂചിപ്പിക്കുന്നില്ല. വായ്പകൾ നിശ്ചിത സമയത്തിനകം പലിശ സഹിതം തിരിച്ചടച്ചില്ലെങ്കിൽ ബാങ്കുകൾ നിയമനടപടിക്ക് ഒരുങ്ങും.

റിപ്പോർട്ടുകൾ പ്രകാരം, 2021-22 സാമ്പത്തിക വർഷത്തിൽ 1.57 ലക്ഷം കോടി രൂപയുടെ വായ്പകളും 2020-21 സാമ്പത്തിക വർഷത്തിൽ 2.02 കോടി രൂപയുടെ വായ്പകളുമാണ് എഴുതിത്തള്ളിയത്. 2019-20, 2018-19, 2017-18 എന്നീ കാലയളവിൽ യഥാക്രമം 2.34 ലക്ഷം കോടി, 2.36 ലക്ഷം കോടി, 9.91 ലക്ഷം കോടി രൂപയുടെ വായ്പകളാണ് എഴുതി തള്ളിയത്. കേന്ദ്രസർക്കാർ കഴിഞ്ഞ വാരം പാർലമെന്റിലാണ് വായ്പ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ടുള്ള കണക്കുകൾ പുറത്തുവിട്ടത്.

Also Read: ‘ലാല്‍ കൃഷ്ണ വിരാടിയാര്‍ തിരിച്ചുവരും’ ചിന്താമണി കൊലക്കേസ് രണ്ടാം ഭാഗം ഉറപ്പ്’: സുരേഷ് ഗോപി

shortlink

Related Articles

Post Your Comments

Related Articles


Back to top button