കൊച്ചി: ടി.കെ. രാജീവ് കുമാറിന്റെ സംവിധാനത്തിൽ ഷെയ്ൻ നിഗം, വിനയ് ഫോർട്ട് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ബർമുഡ. 24 ഫ്രെയിംസിന്റെ ബാനറിൽ സൂരജ്. സി.കെ, ബിജു. സി.ജെ, ബാദുഷ. എൻ.എം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ ശെയ്‌ലീ കൃഷ്ണയാണ് നായിക.
ഇപ്പോളിതാ, സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഷെയ്ൻ നിഗം പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. വെയിൽ എന്ന സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളെ കുറിച്ചാണ് ഷെയ്‍ൻ മനസ്സ് തുറന്നത്. താൻ പ്രതിഷേധിച്ച രീതി തെറ്റായി പോയെന്നും, തന്റെ അറിവില്ലായ്മ ആയിരുന്നു അതെന്നുമാണ് ഷെയ്ൻ നിഗം പറഞ്ഞത്.
മത മൂല്യങ്ങൾക്ക് നിരക്കാത്ത സാധനങ്ങൾ വിറ്റാൽ 10 ലക്ഷം റിയാൽ വരെ പിഴ: മുന്നറിയിപ്പുമായി ഖത്തർ
ഷെയ്ൻ നിഗത്തിന്റെ വാക്കുകൾ ഇങ്ങനെ;
‘അന്ന് സംഭവിച്ചതിൽ അറിവില്ലായ്മയും ഉണ്ട്, തെറ്റുമുണ്ട്. ഇന്റസ്ട്രിക്ക് ഒരു നിയമമുണ്ട്. അതെനിക്ക് അറിയില്ലായിരുന്നു. അതുണ്ട് എന്ന് പറഞ്ഞപ്പോഴും ഞാൻ വിശ്വസിച്ചിരുന്നില്ല, അതെന്നെ മനസ്സിലാക്കി തന്നു. ഞാൻ ചെയ്ത തെറ്റ് മനസ്സിലായി. പ്രതിഷേധിക്കാമായിരുന്നു, പക്ഷെ ഞാൻ പ്രതിഷേധിച്ച രീതി തെറ്റാണ്.’
Post Your Comments