ന്യൂഡൽഹി: ഇന്ത്യയും മറ്റ് രാജ്യങ്ങളും 5G സ്വീകരിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുമ്പോൾ തൊഴിലവസരങ്ങളും വർദ്ധിക്കുന്നു. ടെലികമ്പനികളുടെ തൊഴിൽ പോസ്റ്റിംഗുകളുടെ എണ്ണം കഴിഞ്ഞ മാസം 65 ശതമാനം വർദ്ധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ജൂലൈ മാസം 8,667 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്.
ആഗോളതലത്തിൽ 175 കമ്പനികളെക്കുറിച്ചുള്ള ഗ്ലോബൽ ഡാറ്റയുടെ വിശകലനം അനുസരിച്ച്, സജീവമായ ജോലികൾ 46 ശതമാനം ഉയർന്നു, അതേസമയം തൊഴിൽ അടച്ചുപൂട്ടൽ 75 ശതമാനം വർദ്ധിച്ചു. റിലയൻസ് ജിയോ ‘ലീഡ് 5G കോർ & ക്ലൗഡ് ആർക്കിടെക്ചർ’ തസ്തികയിലേക്ക് ജിയോ നിയമനം നടത്താനൊരുങ്ങുകയാണ്.
എജിഎം-പ്രാക്ടീസ് ലീഡ്-സ്മാർട്ട് മൊബിലിറ്റി തസ്തികയിൽ വോഡഫോൺ ഐഡിയയും നിയമനം നടത്തും. അതേസമയം, 5ജി സ്‌പെക്ട്രത്തിന്റെ കുടിശ്ശിക രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാവായ ഭാരതി എയർടെൽ മുൻകൂറായി അടച്ചു ഷെഡ്യൂൾ ചെയ്ത സമയത്തിന് മുൻപാണ് കുടിശ്ശിക അടച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 8,312 കോടി രൂപയാണ് എയർടെൽ മുൻകൂറായി അടച്ചത്. ഈ മാസം അവസാനത്തോടെ വാണിജ്യാടിസ്ഥാനത്തിൽ 5ജി സേവനങ്ങൾ ആരംഭിക്കാനാണ് എയർടെൽ പദ്ധതിയിടുന്നത്.
ജൂലൈയിൽ അവസാനിച്ച ലേലത്തിൽ 43,084 കോടി രൂപ വിലമതിക്കുന്ന സ്‌പെക്ട്രമാണ് എയർടെൽ സ്വന്തമാക്കിയത്. 19,867 മെഗാഹെർട്‌സ് സ്‌പെക്ട്രത്തിൽ 3.5 GHz, 26 GHz എന്നിവയും ചില ലോ, മിഡ് ബാൻഡുകളും ഉൾപ്പെട്ടിട്ടുണ്ട്.
Post Your Comments